പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി  നഗ്നചിത്ര ങ്ങള്‍ പ്രചരിപ്പിച്ച ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍…
—————————————————–
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും  നഗ്നചിത്ര ങ്ങള്‍ നിരവധി ആളുകള്‍ക്ക് അയച്ചു നല്‍കുകയും ചെയ്ത ഇരുപത്തൊന്നുകാരനെ അറ സ്റ്റു ചെയ്തു. ചിത്രങ്ങള്‍ കിട്ടിയ പൗരബോധമുള്ള ഒരാള്‍ കോട്ടയം ഡി.വൈ.എസ്.പി  എം അനില്‍ കുമാറിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ്‌ ഇയാള്‍ പിടിയിലാകുന്ന ത്.
കാഞ്ഞിരപ്പള്ളി  ഇടക്കുന്നം കണ്ണംകുടിയില്‍ വീട്ടില്‍ സുട്ടു എന്നറിയപ്പെടുന്ന ബാദുഷാ സജീര്‍ ( 21  ) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പരിചയപ്പെട്ടു പ്രണയം നടിച്ച് നി രവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കു കയും ചെയ്ത ഇയാള്‍  പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറുന്നു എന്നറിയി ച്ചതിനെ തുടര്‍ന്നാണ്‌  നിരവധി ആളുകള്‍ക്ക് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍  അയച്ചു നല്‍കിയത്. നഗ്നചിത്രങ്ങള്‍ അടങ്ങിയ  ഇയാളുടെ മൊബൈല്‍ ഫോണും പോലിസ് കണ്ടെ ടുത്തു.   കോട്ടയം ഡി വൈഎസ്പിഎം അനില്‍  കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്  വി വരം ലഭിച്ച്  രണ്ടു  മണിക്കൂറിനുള്ളില്‍ തന്നെ  ബാദുഷയെ  കോട്ടയം ഡി വൈ എസ് പി ഓഫീസിലെ സബ്‌ ഇന്‍സ്പെക്ടര്‍ മാരായ ഉദയകുമാര്‍ പി ബി,പ്രസാദ് കെ ആര്‍ ,അസി സ്റ്റന്റ്‌ സബ്‌ ഇന്‍സ്പെക്ടര്‍ അരുണ്‍കുമാര്‍ കെ ആര്‍, സീനിയര്‍ സി.പി.ഓ നിസാര്‍ , സി പി ഓ ബിജു ബാലന്‍ എന്നിവര്‍ ചേര്‍ന്ന് കണ്ടെത്തുകയായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍  പി കെ മനോജ്‌  കുമാര്‍  ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതി യില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാൻ്റ് ചെയ്തു.