കോരുത്തോട് : കോരുത്തോട് വില്ലേജ് ഓഫീസിന് സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 40 ലക്ഷം രൂപയു  ടെ അനുമതി ലഭിച്ചതായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ കൂടുതലായി അധിവസിക്കുന്ന മേഖല എന്ന നിലയി ല്‍ കോരുത്തോടിന് സ്വന്തമായി ഒരു വില്ലേജ് എന്നത് ഇവിടുത്തുകാരുടെ ചിരകാലാഭിഷ മായിരുന്നു.

ഇതിന് പരിഹാരമായിട്ടാണ് കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് 2015-ല്‍ എരുമേലി വടക്കു വില്ലേജ് വിഭജിച്ച് കോരുത്തോട് വില്ലേജ് ആരംഭിക്കാന്‍ കഴിഞ്ഞതെന്നും ഇതില്‍ തനിക്ക് ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വില്ലേജ് ഓഫീസുക ളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റി അവയില്‍ നിന്നും ആധുനിക രീതിയില്‍ ഉത്തരവാ ദിത്വത്തോടുകൂടി സേവനങ്ങള്‍ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്മാര്‍ട്ട് വില്ലേജ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

കോരുത്തോട് എട്ടേക്കര്‍ ഭാഗത്ത് റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമിയിലാകും സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മിക്കുക. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ നിര്‍മ്മാണം ആരംഭിയ്ക്കാന്‍ കഴിയുമെന്നും പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു.