മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എത്തുന്ന തീര്‍ത്ഥാ ടകര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി എരുമേലി ടൗണിന്റെ വിവിധ സ്ഥ ലങ്ങളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ അനു വദിച്ചതായി പി.സി. ജോര്‍ജ്ജ് എം.എല്‍.എ അറിയിച്ചു.

എം.എല്‍.എ.യുടെ 2018-19 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നു മാണ് തുക അനുവദിച്ചത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 20 ക്യാ മറകള്‍ സ്ഥാപിച്ച് എരുമേലി പോലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റുമുമായി ബന്ധപ്പെടുത്തി 24 മണിക്കൂറും നിരീക്ഷിക്കുന്ന സുരക്ഷാ ക്രമീകരണമാണ് ഏര്‍പ്പെടുത്തുന്നതെന്ന് എം.എല്‍.എ. അറിയി ച്ചു. ഇതോടെ എരുമേലിയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ സുര ക്ഷാ ഒരുക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയും. തുക അനു വദിച്ചുകൊണ്ടുള്ള കത്ത് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. എസ്. മധുസൂദനന് കൈമാറിയതായി അദ്ദേഹം അറിയിച്ചു.