ജോസ് കെ മാണി യുഡിഎഫ് വിടുമെന്ന ഉറപ്പായതോടെ പിസി ജോര്‍ജിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ യുഡിഎഫിന്‍റെ അണിയറയില്‍ ഒരുങ്ങു ന്നതായി റിപ്പോര്‍ട്ടുകള്‍. ഭരണം നേടാനും പാലാ പിടിക്കാനും പുതിയ നീക്കങ്ങള്‍ നടത്ത ണമെന്നാണ് യുഡിഎഫ് നേതാക്കളുടെ പക്ഷം. അതിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുക യാണ്. രമേശ്‌ ചെന്നിത്തലയുടെയും ബെന്നി ബഹനാന്‍റെയും മുഖ്യ ഉപദേശകനായി പി സി ജോര്‍ജ് ഒപ്പം തന്നെയുണ്ടെന്നാണു വിവരം. അതിനാല്‍ തന്നെ യുഡിഎഫില്‍ രക്ഷകപ രിവേഷമണിഞ്ഞ് പിസി മുന്‍നിരയില്‍ എത്താനാണ് സാധ്യത.

ഇതിനു മുന്നോടിയായി പിസി ജോസഫില്‍ ലയിച്ചേക്കും. അടുത്ത നിയമസഭാ തെരഞ്ഞെ ടുപ്പില്‍ പിസിയെ‌ പാലായില്‍ ഇറക്കി പൂഞ്ഞാറില്‍ ജോസഫ് വാഴക്കനെ സ്ഥാനാര്‍ഥിയാ ക്കാന്‍ ധാരണയായതായാണ് വിവരം.മാത്രമല്ല ജോസ് കെ മാണിക്കെതിരെ വാക്പ്രയോ ഗങ്ങള്‍ നടത്താന്‍ പിസി ഉതകുമെന്നതില്‍ ജോസഫ് പാളയത്തിലും സംതൃപ്തി.ഭരണം പി ടിക്കണമെന്ന് ഉള്ളതുകൊണ്ട് ഉമ്മന്‍ചാണ്ടിക്കും എതിര്‍പ്പില്ലത്രേ. യുഡിഎഫിന്‍റെ ഭാ ഗത്ത് നിന്നും കെപിസിസിയിലെ മുതിര്‍ന്ന അംഗങ്ങളാവും മത്സരിക്കുക. ജോസ് വിഭാ ഗം പോകുന്നതോടെ യുഡിഎഫിന്  ലഭിക്കുന്ന നാല് സീറ്റുകളും  മുന്നണിയെ സംബന്ധി ച്ച് ഒരു നേട്ടമാകും. കാഞ്ഞിരപ്പള്ളിയില്‍ ടോമി കല്ലാനിയും, ഏറ്റുമാനൂരില്‍ ലതിക സു ഭാഷും വൈക്കത്ത് പി ആര്‍ സോനയും മത്സരിക്കുമെന്നാണ് സൂചന.

പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ എങ്ങനെയും തോപ്പിക്കാമെന്ന ഉദ്ദേശത്തോ ടെയാണ് പിസിയെ രംഗത്തിറക്കുന്നത്. ജോയ് എബ്രഹാമും മോന്‍സ് ജോസഫും കൂടി യാണ് പിസിയെ ജോസഫില്‍ ലയിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടു കള്‍. ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് പോകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.  പി.ജെ.ജോസഫിനേയും മോന്‍സ് ജോസഫിനേയും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോ ഗ്യരാക്കുന്നതിന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ജോസ് കെ മാണി അറിയിച്ചിരുന്നു. മുന്നണി മാറ്റം സംബന്ധിച്ച രാഷ്ട്രീയ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിരുന്നു.