പാറത്തോട് : പൂഞ്ഞാർ നിയമസഭ മണ്ഡലം ജനപക്ഷ സ്ഥാനാർഥി പിസി ജോർജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യുവജനപക്ഷം  1001 അംഗ സ്‌ക്വാഡ് രൂപീകരിച്ചു. മ ണ്ഡലം, വാർഡ് ബൂത്ത്‌ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചുകൊണ്ട് കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് മണ്ഡലത്തിൽ നടപ്പാക്കിയ വികസന നേട്ടങ്ങൾ ജനങ്ങളിലേ ക്ക് എത്തിക്കുകയാണ് യുവജനപക്ഷം. കഴിഞ്ഞ കാലങ്ങളിൽ മണ്ഡലത്തിൽ ഉടനീളം പ ക്ഷാപാതമില്ലാതെ നടപ്പാക്കിയ വികസനം പിസി ജോർജ്ജിന്റെ വിജയം സുനിശ്ചിതമാ ക്കുമെന്നും മലയോര മേഖലയുൾക്കൊള്ളുന്ന പൂഞ്ഞാർ മണ്ഡലത്തിൽ രണ്ട് ഘട്ടങ്ങളിൽ ഉണ്ടായ പ്രളയത്തെ അതിജീവിക്കുന്നതിലും, കോവിഡ് മഹാമാരിയെ ഫലപ്രദമായി നേ രിടുന്നതിലും ജനപ്രതിനിധി എന്ന നിലയിൽ പിസി ജോർജ്ജ് എം.എൽ.എ യുടെ പ്രവർ ത്തനങ്ങൾ മാതൃകപരമാണെന്നും യോഗം വിലയിരുത്തി.
യുവജനപക്ഷം നിയോജകമണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം അഡ്വ ഷോൺ ജോർജ് ഉത്ഘാടനം ചെയ്തു.യോഗത്തിൽ റെനീഷ് ചൂണ്ടച്ചേരി,ജോയിസ് വേണാടൻ,ജോബി പാലക്കുടിയിൽ,സരുൺ ബാബു, ജോ ഷി വയലിൽ,സജി കദളിക്കാട്ടിൽ,സജീവ് മാപ്രായിൽ,അബ്ദുൾ സത്താർ,ടിന്റു വർഗീസ്, പ്രിൻസ് മൂവേലിൽ,ബൈജു വാരണം, സിൻസ് സ്കറിയ,സോജൻ താളുങ്കൽ,സജീവ് മു ക്കൂട്ടുതറ,അരവിന്ദ് പൂഞ്ഞാർ,ജോമി മുഖാലാകുന്നേൽ,അനൂപ് നീലിയറ, ക്ലിൻറ് പൂ ഞ്ഞാർ, സ്റ്റാൻലി തിടനാട്,റിച്ചാർഡ്  കിഴവഞ്ചി,സബീർ തടവനാൽ, സരുൺ ചാലിൽ, റ ബീസ് ഖാൻ,അനൂപ് എരുമേലി,ശാന്തികൃഷ്ണൻ, രാഖേഷ് ബാബു,മിലൻ കൂട്ടിക്കൽ, ഫെബിൻ ജേക്കബ്, ജെയിംസ് ജോർജ്,ഷിഹാബുദീൻ തലപ്പള്ളി,ലിറ്റോ തീക്കോയി, ആൽ ബിൻ പി തോമസ്, ഫെബിൻ സെബാസ്റ്റ്യൻ,ഷിജു ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.