എരുമേലി : ശബരിമല തീര്‍ത്ഥാടന ക്രമീകരണങ്ങളില്‍ ഒട്ടേറെ പിഴവുകള്‍ സംഭവിച്ചെന്ന് ആരോപിച്ച് ഇതാദ്യമായി സ്ഥലം എംഎല്‍എ രംഗത്ത്. പി സി ജോര്‍ജ് ആണ് എരുമേലി ഉള്‍പ്പെടുന്ന പൂഞ്ഞാര്‍ മണ്ഡലത്തിന്റെ എം. എല്‍എ. മുന്‍ കാലങ്ങളില്‍ ഭരണത്തിനൊപ്പം ക്രമീകരണങ്ങള്‍ക്ക് പോസി റ്റീവ് ആയി സമീപിച്ചിട്ടുള്ള പി സി ജോര്‍ജ് ആദ്യമായാണ് ശബരിമല ക്രമീ കരണങ്ങളെ വിമര്‍ശിച്ച് രംഗത്ത് വരുന്നത്.

എരുമേലിയില്‍ ഇത്തവണ സ്ഥിതി അതീവ പരിതാപകരമാണെന്ന് അദ്ദേഹം പറഞ്ഞു.ഒ ട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലായിട്ടില്ല.മണല്‍ക്കൂന മൂലം വലിയമ്പല കുളിക്കടവില്‍ സ്‌നാനം പ്രയാസകരമാണ്.ശബരിമല ആചാരങ്ങളില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന താണ് എരുമേലി പേട്ട കെട്ടിയ ശേഷം നടത്തുന്ന സ്‌നാനം. എന്നാല്‍ മണല്‍ അടിഞ്ഞിരി ക്കുകയാണ് തോട്ടില്‍.

കഴിഞ്ഞ പ്രളയത്തിലാണ് മണല്‍ നിറഞ്ഞത്.എന്നാല്‍ രണ്ട് മാസമായിട്ടും നീക്കിയിട്ടില്ല. താന്‍ മുഖ്യ മന്ത്രിക്ക് കത്ത് നല്‍കിയതോടെ മണല്‍ നീക്കാന്‍ തുടങ്ങിയെങ്കിലും കാര്യക്ഷ മമല്ലെന്ന് എംഎല്‍എ ആരോപിച്ചു.ഓരുങ്കല്‍ കടവിലും കൊരട്ടിയിലും കുളിക്കടവുകള്‍ സുരക്ഷിതമാക്കിയിട്ടില്ലെന്നും സൗകര്യങ്ങള്‍ ഒന്നും ആയിട്ടില്ലെന്നും വലിയമ്പലത്തിലേ തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടില്ലന്നും, എരുമേലി ആശുപത്രിയിലെ അടിസ്ഥാ ന സൗകര്യ വികസനം നടത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലന്നും പ്രൈവറ്റ് ബസ് സ്റ്റാന്റി ന്റെ ശോചനീയവസ്ഥ മാറ്റിയിട്ടില്ലന്നതും അടക്കം വിമര്‍ശിച്ചാണ് എംഎല്‍എ മുഖ്യമ ന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ അറിയിച്ചു.