പാറത്തോട് പഞ്ചായത്തില്‍ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം സംഭവിച്ച കൂവപ്പള്ളി,കൂരംതൂക്ക്,കാരികുളം മേഖലയിലെ വീടുകളും,കൃഷിയിടങ്ങ ളും,ഫാമും പിസി ജോര്‍ജ്ജ് എം.എല്‍.എ സന്ദര്‍ശിച്ചു.തുടര്‍ന്ന് വ്യാപക നാശനഷ്ടം കണ്ട് ബോധ്യപ്പെട്ടതിന്റ അടിസ്ഥാനത്തില്‍ കൃഷി ഓഫീസറെ വിളിച്ചുവരുത്തുകയും ചര്‍ച്ച ന ടത്തുകയും എഫ്.ഐ.ആര്‍ ഇട്ട് നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തയാറാക്കി അ ടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

അതോടൊപ്പം തന്നെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി തഹസില്‍ദാര്‍ ക്കും വിശദമായ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം എം.എല്‍.എ ക്ക് സമര്‍പ്പിക്കണമെന്ന് ഇടക്കുന്നം വില്ലേജ് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി.കനത്ത കൃഷിനാശം സംഭവിച്ച കര്‍ ഷകര്‍ക്കും വീട് നശിച്ചവര്‍ക്കും അടിയന്തിര സഹായമെത്തിക്കുന്നതിനായി ബന്ധപ്പെട്ട വ കുപ്പിലും മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി സത്വര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേ ഹം കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി.