ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി.ജോര്‍ജ് എംഎൽഎ. സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഇടതുവലതു മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് ഇന്ത്യ യെ ഇസ്‌ലാമിക രാജ്യമാക്കാനാണ് ശ്രമം. പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയില്‍ താമസമുണ്ടായെ ന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസ് സംഘടിപ്പിച്ച പരിപാടിയി ല്‍ സംസാരിക്കുകയായിന്നു പി.സി.ജോര്‍ജ്.

ലൗ ജിഹാദ് ഇന്ത്യയിൽ നിലവിൽ ഉണ്ടെന്നും ഇതവസാനിപ്പിക്കണമെങ്കിൽ ഭാരത്തെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പി.സി പറഞ്ഞത്. രാജ്യത്ത് എമ്പാടും ഇത്തരം ഏർപ്പാട് നടക്കുന്നുണ്ടന്നും പി സി പറഞ്ഞു.