കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പിസി ജോർജ്ജ് പൂഞ്ഞാർ പഞ്ചായത്തിൽ വാഹന പര്യടനം നടത്തി.പര്യടന പരിപാടികൾക്ക് ജോർജ്ജ് വടക്കൻ, പ്രസാദ് ഇടയാടി, റെന്നി പ്രസാദ്, ഷെൽബി റെന്നി, സി. പി മാർക്കോസ്, ഗോപകുമാർ, രാജേഷ്, എന്നിവർ നേതൃത്വം നല്കി.

പൂഞ്ഞാർ മണ്ഡലം കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ അഞ്ചാം ദിവസം വാഹന പര്യടനം വ്യാഴാഴ്ച്ച മുക്കൂട്ടുതറ മേഖലയിൽ നടക്കും. തി രഞ്ഞെടുപ്പ് പ്രചരണം മൂന്നാം ഘട്ടത്തിൽ പി സി ജോർജ്ജ് ഇന്ന് പൂഞ്ഞാർ പഞ്ചായ ത്തിൽ വാഹന പര്യടനം നടത്തി.വാഹനപര്യടനത്തിൻ്റെ അഞ്ചാം ദിവസമായ വ്യാഴാ ഴ്ച്ച രാവിലെ 8 മണിക്ക് മണളരുവിയിൽ തുടങ്ങി വൈകിട്ട് 6 മണിയോടെ മുക്കൂട്ടുതറ ടൗണിൽ സമാപിക്കും.