പി.സി ജോർജിൻ്റെ യു.ഡി.ഫ് പ്രവേശനം ചർച്ചയായി തുടങ്ങിയപ്പോൾ തന്നെ പ്രവേ ശനം സംബന്ധിച്ച് കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ തമ്മിൽ ഫേസ്ബുക്കിൽ  പോര് തുട ങ്ങി..

പി.സി ജോർജിനെ യു.ഡി.എഫ് മുന്നണിയിലേയ്ക്ക് മടക്കി കൊണ്ടുവരാനായി കോൺ ഗ്രസ് ഐ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നെന്ന തരത്തിൽ മാധ്യമ വാർത്ത കൾ പ്രചരിച്ചതോടെ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പോര് രൂക്ഷമായി. ഈരാറ്റു പേട്ട യിൽ ജോസഫ് വാഴയ്ക്കനെ യൂത്ത് കോൺഗ്രസ്കാർ തടഞ്ഞതിൽ പ്രതിഷേധിച്ച്  ജോസ ഫ് വാഴയ്ക്കനെ അനുകൂലിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഇട്ട ഫേയ്സ് ബുക്ക് പോസ്റ്റിലാണ് പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് പോര് നടത്തുന്നത്.

മുൻ ഡി.സി.സി പ്രസിഡൻ്റ് ടോമി കല്ലാനിയെ പേരെടുത്ത് പറഞ്ഞുള്ള ഗ്രൂപ്പ് തല  വിമ ർശനവും പ്രവർത്തകർ നടത്തുന്നുണ്ട്.