കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഞര്‍ക്കാട് കാട്ടുപന്നിയു ടെ ആക്രമണത്തില്‍ പരിക്കേറ്റ വെട്ടിക്കല്‍ പുരുഷോത്തമന്‍ – രേവമ്മ ദമ്പ തികളെ പി.സി. ജോര്‍ജ്ജ് എം.എല്‍.എ. വസതിയില്‍ എത്തി സന്ദര്‍ശിച്ചു. കാട്ടുപന്നിയുടെ ആക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തിര സഹായ ത്തിനും, നഷ്ടപരിഹാരത്തിനും ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. നാട്ടിലിറങ്ങി ജനജീവതം ദുസ്സഹമാക്കുന്ന കാട്ടുപന്നികളെ ലൈസെന്‍സ് ഉള്ള തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊല്ലാന്‍ ജനങ്ങള്‍ യാതൊരു മടിയും കാണിക്കേണ്ടന്നും ഇത്തരത്തില്‍ കൊല്ലുന്ന ഓരോ പന്നിക്കും ആയിരം രൂപ വരെ ലഭിക്കുമെന്നുമുള്ളതാണ് നിയമമെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ താന്‍ തന്നെ കാട്ടുപന്നിയെ വെടിവയ്ക്കാന്‍ നേരിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലെ കുടിവെള്ള സ്രോതസ്സില്‍ നിന്നും വീട്ടിലേക്ക് ജലം എടുക്കുന്നതിനായി എത്തിയപ്പോഴാണ് സമീപത്തെ തോട്ടില്‍ നിന്നിരുന്ന കാട്ടുപന്നി പുരുഷോത്തമന്‍ – രേവമ്മ ദമ്പതികളെ ആക്രമിച്ചത്.ജനപക്ഷം നേതാക്കളായ സണ്ണി കദളിക്കാട്ടില്‍ പി.എം. സലാം, സണ്ണി പാറടിയില്‍ എന്നിവര്‍ എം.എല്‍.എ.ക്ക് ഒപ്പമുണ്ടായിരുന്നു.