എരുമേലി:എരുമേലി ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടുന്ന മുഴുവ ന്‍ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുമെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അറി യിച്ചു. എരുമേലിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.എരുമേലിയില്‍ ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയു ടെ ഭാഗമായി തന്നെ നിലവില്‍ വിതരണ പൈപ്പ് ലൈന്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ കുടി വെള്ളം എത്തിക്കാന്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കുവാന്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

എരുമേലിയില്‍ നിന്ന് 9 കിലോ മീറ്റര്‍ അകലെ കൊടിത്തോട്ടം മേഖലവരെ കുടിവെള്ള പ ദ്ധതിയുടെ വിതരണ ലൈന്‍ എത്തിച്ചതായും ആയതിലൂടെ ജനങ്ങള്‍ക്ക് ഉടന്‍ തന്നെ ജല വിതരണം ആരംഭിക്കുമെന്നും എം.എല്‍.എ. അറിയിച്ചു.

എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്.കൃഷ്ണകുമാര്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാഗി ജോസഫ്,എരുമേലി ജമാ അ ത്ത് പ്രസിഡന്റ് പി. എച്ച്. ഷാജഹാന്‍,ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ചന്ദ്രശേഖര്‍,ത്രിതല പഞ്ചായത്ത് അംഗങ്ങള്‍,ജലവിതരണ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജീവ് ര ത്‌നാകരന്‍,പ്രോജക്റ്റ് ഡിവിഷന്‍ അസ്സി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ജിബോ യി ജോസ്,കുര്യാക്കോസ്,മറ്റ് ഉദ്ദ്യോഗസ്ഥര്‍,പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.