പൂഞ്ഞാർ സീറ്റിൽ പി.സി ജോർജിനെ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിപ്പിക്കാൻ യു .ഡി.എഫ്. പൂഞ്ഞാറിലെ കോൺഗ്രസ് മുസ്ലീംലീഗ് പ്രവർത്തകരുടെ എതിർപ്പിനെ തുട ർന്നാണ് യു.ഡി.എഫിൽ അംഗത്വം നൽകാതെ യു.ഡി.എഫ് പിന്തുണക്കുന്ന പൊതു സ്വതന്ത്രൻ എന്ന നിലയിൽ പി സി ജോർജിനെ പൂഞ്ഞാറിൽ ഒപ്പം നിർത്താൻ കോ ണ്ഗ്രസ്സും യു.ഡി.എഫും ശ്രമിക്കുന്നത്. എന്നാൽ ഇത്തരത്തിലൊരു പിന്തുണയോട് ജോർജ് പ്രതികരിച്ചിട്ടില്ല. യു.ഡി.എഫ് അംഗത്വമില്ലങ്കിൽ സ്വതന്ത്രനായി തന്നെ മ ത്സരിക്കുവാനാണ് ജോർജിൻ്റെ തീരുമാനം. പ്രാദേശിക എതിർപ്പിനെ മറികടക്കാനാണ് യു.ഡി.എഫിലെടുക്കാതെ സ്വതന്ത്രനാക്കാൻ യു.ഡി.എഫ് ശ്രമിക്കുന്നത്.

അതേ സമയം പൂഞ്ഞാറിൽ മത്സരിക്കാനിരുന്ന സജി മഞ്ഞ കടമ്പലിന് കാഞ്ഞിരപ്പ ള്ളിയിൽ സീറ്റ് നൽകുവാനും നീക്കമുണ്ട്. എന്നാൽ കാഞ്ഞിരപ്പള്ളി സീറ്റ് കോൺഗ്രസ് തന്നെ ഏറ്റെടുക്കണമെന്നാണ് പ്രവർത്തകരുടെ വികാരം. അങ്ങനെയെങ്കിൽ സിബി ചേനപ്പാടിക്ക് തന്നെയാവും പ്രാഥമിക പരിഗണന