പ്രളയക്കെടുതിയിൽ ചെങ്ങന്നൂരുണ്ടായ ഓരോ മരണത്തിനും ഡാം തുറന്ന് വിട്ട ഉദ്യോഗ സ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പി.സി ജോർജ് എംഎൽഎ. കക്കി ഡാം മുന്നറിയിപ്പില്ലാതെ തുറന് വിട്ടതാണ് ഇവിടങ്ങളിൽ നിരവധി മരണങ്ങൾക്ക് കാരണമായത്.

ഇടുക്കി ഡാമിന്റെ കാര്യത്തിൽ പലപ്പോഴായി മുന്നറിയിപ്പുകൾ നൽകിയിരുന്നു.എന്നാ ൽ കക്കിയുടെ കാര്യത്തിൽ ഇതുണ്ടായില്ല. പത്ത് ലക്ഷം ഘനയടി വെള്ളമാണ് ഇവിടെ തുറന്ന് വിട്ടത്. ലാഭക്കൊതി മൂത്താണ് ഡാമുകളിലെല്ലാം വെള്ളം പിടിച്ച് നിർത്തിയത്. വൈദ്യുതി ബോർഡിന്റെ വൃത്തികെട്ട സാമ്പത്തിക ലാഭത്തിന് വേണ്ടിയുള്ള ആഗ്രഹ മാണ് കേരളത്തെ മുക്കി കൊന്നതെന്നും പി.സി ജോർജ് എംഎൽഎ പറഞ്ഞു. ഇക്കാര്യ ത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്ന് മന്ത്രി എ.എം. മണിയും പ്രശ്നങ്ങളുണ്ടോ യെന്ന് പരിശോധിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരനും പറഞ്ഞു. മുന്നറിപ്പുണ്ടായിരുന്നെ ങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി കുറയ്ക്കാമായിരുന്നുവെന്നും ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കണമെന്നും രാജു എബ്രഹാം പറഞ്ഞു.