പൂഞ്ഞാർ മണ്ഡലത്തിൽ ആശുപത്രികൾക്ക്പി.സി.ജോർജ് എം. എൽ. എ. വക ഒരു കോ ടി. കോവിഡ്-19  പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂഞ്ഞാർ നിയോജക മണ്ഡലത്തി ലെ ഈരാറ്റുപേട്ട നഗരസഭയുടെയും തീക്കോയി,പൂഞ്ഞാർ തെക്കേകര,പൂഞ്ഞാർ, തിടനാ ട്,പാറത്തോട്,കൂട്ടിക്കൽ,മുണ്ടക്കയം,കോരുത്തോട്,എരുമേലി പഞ്ചാത്തുകളുടെയും കീ ഴിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ,സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതി നും,മറ്റ് അടിയന്തിര ആവശ്യങ്ങൾക്കുമായി ഒരു കോടി രൂപ അനുവദിച്ചതായി പി. സി. ജോർജ് എം എൽ  എ അറിയിച്ചു.
എം എൽ എ യുടെ  ആസ്തി വികസന പദ്ധതിയിൽ ഉൾപെടുത്തിയാണ് തുക അനുവദി ച്ചിരിക്കുന്നത്.ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങൾ കുടുതൽ കാര്യക്ഷമമാക്കു ന്നതി നായുള്ള പദ്ധതികൾ തയ്യാറാക്കി അനുമതിയ്ക്ക് സമർപിക്കാൻ ബന്ധപ്പെട്ടവർക്ക് നിർ ദേശം നൽകി.നിലവിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് പദ്ധതികൾക്ക് വേഗത്തി ൽ അനുമതി ലഭ്യമാക്കി നൽകണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപെട്ടതായും എം എൽ എ അറിയിച്ചു