ഈരാറ്റുപേട്ട: പി.സി. ജോര്‍ജ് എം.എല്‍.എയുടെ വീടിനു നേരെ അക്രമണം. ബുധനാ ഴ്ച രാത്രി 7.30നാണ് അക്രമണമുണ്ടായത്. സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ച എം.എല്‍ .എയുടെ ശബ്ദരേഖയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വ ത്തില്‍ ചേന്നാടു കവലയിലുള്ള എംഎല്‍എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാ ര്‍ച്ചിനിടയിലാണ് കല്ലേറുണ്ടായത്. വീടിന്റെ പഠിപ്പുരയുടെ ഓടുകളും ജനാല ചില്ലുക ളും തകര്‍ന്നും. വീടിനു നേരെയും കല്ലേറുണ്ടായി.

ഈ സമയം പി.സി. ജോര്‍ജ് വീട്ടില്‍ ഇല്ലായിരുന്നു. കുടുംബാഗംങ്ങള്‍ വീട്ടിലുണ്ടായിരു ന്നു. ഈരാറ്റുപേട്ട പോലീസ് വീടിനു കാവല്‍ ഏര്‍പ്പെടുത്തി. രാത്രി വൈകിയും പി.സി ജോര്‍ജിന്റെ വീടിന്റെ സമീപമുള്ള ചേന്നാട് കവലയിലും പ്രതിഷേധക്കാര്‍ തടിച്ച് കൂടി യിരുന്നു. വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കാനിരിക്കെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരി ക്കാന്‍ രാത്രി വൈകിയും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയരിക്കുകയാണ്. ശബ്ദരേഖയി ല്‍ മുസ്ലീം ജനവിഭാഗത്തെ ആക്ഷേപിച്ചു എന്നതാണ് പ്രതിഷേധക്കാരുടെ ആരോപണം.