കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്നും അതുകൊണ്ടാണ് എന്‍.ഡി.എ പ്രവേശനത്തെ കുറിച്ച് ആലോചിച്ചതെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി എന്‍. ഡി.എ ഘടകകക്ഷിയാകുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് നാലിന് പത്തനം തിട്ടയിലുണ്ടാകുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംര ക്ഷിക്കുന്നത് ബി.ജെ.പിയാണെന്നും അതുകൊണ്ടാണ് എന്‍.ഡി.എ പ്രവേശനത്തെ കുറി ച്ച് ആലോചിച്ചതെന്നും പി.സി ജോര്‍ജ്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് എന്‍.ഡി.എയുടെ ഭാഗമാകാന്‍ ജോര്‍ജ് തീരുമാനിച്ചിരിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും മത്സരിക്കുമെന്ന് ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനാല്‍ മത്സരത്തില്‍ നിന്നും പിന്‍ മാറുകയാണെന്നും പറഞ്ഞിരുന്നു. യു.ഡി.എഫ് പ്രവേശനത്തിനായി കത്ത് നല്‍കിയിരു ന്നെങ്കിലും കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പില്‍ അതു സാധ്യമാ യില്ല. ഇതിനു ശേഷമാണ് കെ. സുരേന്ദ്രന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പി.സി ജോര്‍ജ് രംഗത്തെത്തിയത്.

ശബരിമല വിഷയത്തിലും ബി.ജെ.പിയുടെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ ജോര്‍ജ് പ്രഖ്യാ പിച്ചിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി എം.എല്‍.എയായ ഒ. രാജഗോപാലിനൊ പ്പം നിയമസഭയില്‍ ഒറ്റ ബ്ലോക്കായി ഇരിക്കാനും തീരുമാനിച്ചു.പി.സി ജോര്‍ജിന് ഏറെ സ്വാ ധീനമുള്ള പൂഞ്ഞാര്‍ നിയമസഭാ മണ്ഡലo പത്തനംതിട്ട ലോക്സഭാ മണ്ഡലാണ്. ഇതു തെ രഞ്ഞെടുപ്പില്‍ സുരേന്ദ്രന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബി .ജെ.പി നേതൃത്വം. ഈ സ്വാധീനമാണ് ജോര്‍ജിനെ ബി.ജെ.പിക്ക് സ്വീകാര്യനാക്കുന്നതും.