കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലടക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിസി ജോര്‍ജ് എംഎല്‍എ ജയിലിലെത്തി സന്ദര്‍ശിച്ചു. ഒരു നിരപരാധിയെ പിടിച്ച് ജയിലിലടച്ചിരിക്കുകയാണെന്ന് പിസി ജോര്‍ജ് ആവര്‍ത്തിച്ചു.

താന്‍ വന്നത് നിരപരാധിയായ ഒരു ബിഷപ്പിനെ കാണാനാണ്. അദ്ദേഹത്തിന്റെ കൈ മുത്തി വണങ്ങിയിട്ടുണ്ടെന്നും നിരപരാധിയായ പിതാവിനെ ജയിലിലടച്ചവരുടെ തല യില്‍ ഇടിത്തീ വീഴുമെന്നും എംഎല്‍എ പറഞ്ഞു.തനിക്ക് വൈവാഹിക ജീവിതം വേ ണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ കന്യാസ്ത്രീയാണ് ഇപ്പോള്‍ ബലാത്സംഗം ചെ യ്‌തെന്ന് പറയുന്നതെന്നും പിസി ജോര്‍ജ് ആരോപിച്ചു.

കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയതിന് പൊലീസ് കേസെടുക്കാനൊരുങ്ങുന്നതി നിടയിലാണ് വീണ്ടും പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.ഏത് നിയമപരമായ നടപടിയും നേരിടാന്‍ താന്‍ തയ്യാറാണെന്നും ഫ്രാങ്കോ പിതാവിനോട് കളിച്ചത് പോലെ തന്നോട് കളിക്കരുതെന്നും,താന്‍ പിസി ജോര്‍ജ് എംഎല്‍എ ആണെന്നും പിസി ജോര്‍ജ് പറഞ്ഞു. തുടക്കം മുതല്‍ ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തിയ ആളാണ് പിസി ജോര്‍ജ് എംഎല്‍എ.
അതേ സമയം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കന്യാസ്ത്രീയുടെ പരാതി.ബിഷപ് ഫ്രാങ്കോ
മുളയ്ക്ക ലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയാണു പി.സി. ജോര്‍ ജിനെതിരെ കോട്ടയം എസ്പിക്കു പരാതി നല്‍കിയത്. വൈക്കം ഡിവൈ എസ്പിക്കു എസ്പി പരാതി കൈമാറി.
കന്യാസ്ത്രീക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ഒക്ടോബര്‍ നാലി നകം ഹാജരാകണമെന്നു ദേശീയ വനിതാ കമ്മിഷന്‍ ജോര്‍ജിനോട് ആവ ശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ വിശദീകരണം നല്‍കുമെന്നാണു ജോര്‍ജി ന്റെ നിലപാട്. വിശദീകരണക്കുറിപ്പ് അഭിഭാഷകന്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കും. ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരയായ ശേഷം 13-ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയ തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പി.സി.ജോര്‍ജിന്റെ ആരോപണം.