പ്രളയത്തിൽ തകർന്ന പഴയിടം പാലത്തിന്റെ കൈവരികൾ പുന:സ്ഥാപിക്കാൻ നടപടി യില്ല. അധ്യായന വർഷം കൂടി ആരംഭിക്കാനിരിക്കെ പാലത്തിന്റെ കൈവരികൾ പുന :സ്ഥാപിക്കാത്തതിൽ പ്രതിക്ഷേധം ശക്തമാവുകയാണ്.
കഴിഞ്ഞ മഴക്കാലത്താണ് മണിമലയാറിന് കുറുകെയുള്ള പഴയിടം പാലത്തിന്റെ കൈ വരികൾ പ്രളയത്തിൽ തകരുന്നത്.കനത്ത മഴയിൽ പാലത്തിന് മുകളിലൂടെ അടക്കം വെ ള്ളം കയറി ഒഴുകിയതാണ് കൈവരികൾ തകരാൻ കാരണമായത്.മലവെള്ള പാച്ചിലിൽ ഒഴുകിയെത്തിയ വൻ മരങ്ങൾ കൈവരികളിൽ വന്നടിച്ചതും ഇത് തകരാൻ മറ്റൊരു കാ രണമായി .എന്നാൽ  പ്രളയത്തിന് ശേഷം മാസങ്ങൾ കഴിഞ്ഞിട്ടും പാലത്തിന്റെ കൈവ രികൾ പുന:സ്ഥാപിക്കാൻ ഇതുവരെ  നടപടി ഉണ്ടായിട്ടില്ല.
കാലവർഷം കൂടി ഉടൻ തുട ങ്ങുമെന്നിരിക്കെ വലിയ അപകട സാധ്യതയാണ് ഇവിടെ നി ലനില്ക്കുന്നത്. സ്കൂൾ തുറ ന്നാൽ ഈ പാലത്തിലൂടെയാണ് വിദ്യാർത്ഥികളടക്കം  നൂറു കണക്കിന്  ആളുകൾ കടന്നു പോകേണ്ടത് എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പി ക്കുന്നു. നിലവിലെ പാലത്തിന്റെ കൈവരികൾ ഉടൻ പുന:സ്ഥാപിക്കണം എന്നതിനൊ പ്പം ഉയരം കൂട്ടി പുതിയ പാലം ഇവിടെ നിർമ്മിക്കണമെന്ന ആവശ്യവും ഇപ്പോൾ ഉയ രുന്നുണ്ട്.