വാർധക്യ പെൻഷൻ തുക തട്ടിയെടുക്കാൻ വൃദ്ധനെ കൊലപ്പെടുത്തി.മണിമല പഴയിട ത്താണ് സംഭവം. പുളിക്കൽ പീടികയിൽ തോമസ് എന്ന് വിളിക്കുന്ന ഏലിയാസ് ബേബി യാണ് കൊല ചെയ്യപ്പെട്ടത്.
ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തോർത്ത് കൊണ്ട് വാ മൂടി കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ശ്വാസം മുട്ടിച്ചാകാം കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന സ്വദേശി കാരക്കുന്നേൽ വിൽസണെ പോലീസ് അറസ്റ്റ് ചെയ്തു.പഴയിടം മേഖലയിൽ ജോലിക്കായി എത്തിയയാ ളാണ് പ്രതിയായ കട്ടപ്പന  വിൽസൺ .തോമസിന് പെൻഷൻ ഇനത്തിൽ ലഭിച്ച തുക തട്ടി യെടുക്കാനായിരുന്നു കൊലപാതകമെന്നാണ് സൂചന. കൊല്ലപ്പെട്ട തോമസും വിൽസണും ചേർന്ന് ഒരുമിച്ചാണ് ഓട്ടോറിക്ഷയിൽ എത്തി തോമസിന്റെ വീട്ടിൽ നിന്നും ബാങ്കിന്റെ പാസ് ബുക്ക് എടുത്ത്.
തുടർന്ന് ബാങ്കിലെത്തി പണം പിൻവലിച്ച ശേഷം ഓട്ടോറിക്ഷ തിരികെ പറഞ്ഞയയച്ചു. രാത്രിയായിട്ടും തോമസിനെ കാണാതായതോടെ വീട്ടുകാർ പോലീസിൽ വിവരമറിയി ക്കുകയായിരുന്നു.തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാ നത്തിൽ വിൽസണെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.  കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.