ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാഞ്ഞിരപ്പള്ളി മേഖലാ മഹല്ല് മുസ്ലീം ജമാ അത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ജനസാഗരമായി. മാർച്ചിനിടെ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ബില്ല് പാസാക്കാൻ മുൻ കൈ എടുത്ത കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചതോടെ പ്രതിഷേ ധം അണപൊട്ടി. വൈകുന്നേരം അഞ്ചിന് കാഞ്ഞിരപ്പള്ളി റാണി ആശുപത്രി പടിക്കൽ നിന്നും റാലി ആരംഭിച്ച റാലി ഒരു മണിക്കൂർ എടുത്താണ് സമ്മേളന നഗരിയായ ടൗൺ ചുറ്റി നൈനാർ പള്ളി വളപ്പിൽ സമാപിച്ചത്.

തുടർന്ന് നടന്ന യോഗത്തിൽ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കലിന്റ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സെബാസ്റ്റൻ കുളത്തുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. ഡോ :അലിഫ് ഷുക്കൂർ മുഖ്യ പ്രഭാഷണം നടത്തി. മേഖലയിലെ അറുപത് മഹല്ലുകളിൽ നിന്നുമായി അയ്യായിരത്തോ ളം പേരാണ് റാലിയിൽ പങ്കെടുത്തു.