കാഞ്ഞിരപ്പള്ളി: പമ്പാവാലി എയ്ഞ്ചൽ വാലി പ്രദേശത്തെ പട്ടയം പ്രശ്‌നം പരിഹരി ക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് കേരള കോൺഗ്രസ് (എം) എരുമേ ലി മണ്ഡലം കമ്മറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. സമര പരിപാടികളു ടെ ഭാഗമായി 20ന് രാവിലെ 11ന് താലൂക്ക് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. പമ്പാവാലി എയ്ഞ്ചൽ വാലി പ്രദേശത്തെ 904 കർഷകർ കൈവശം വച്ചിരിക്കുന്ന 502 ഹെക്ടർ ഭൂമിയുടെ പട്ടയം കൈമാറുവാൻ 2015ൽ ഉത്തരവായിരുന്നു.

ഇത് പ്രകാരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പട്ടയമേളയിൽ 522 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തിരുന്നു. എന്നാൽ ഉപാതിരഹിത പട്ടയമായിരുന്നിട്ടും കർഷക ർക്ക് ഭൂമി ക്രമയവിക്രയം നടത്താൻ കഴിയുന്നില്ലെന്ന് ഭാരവാഹികൾ ആരോപിച്ചു. ബാക്കിയുള്ള 484 കുടുംബങ്ങളുടെ പട്ടയം ഇത് വരെ വിതരണെ ചെയ്തിട്ടുമില്ല. 2017ൽ റെവന്യു സെക്രട്ടറി ഇവർക്ക് പട്ടയം നൽകണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാ ൽ ഉദ്യോഗസ്ഥരെത്തി പട്ടയം കൈപ്പറ്റിയതായി ഒപ്പിടിപ്പിച്ചിട്ടും കർഷകർക്ക് പട്ടയം കൈമാറുന്നതിന് അധികൃതർ നടപിടി സ്വീകരിച്ചിട്ടില്ല.

നിലവിൽ കരം അടക്കുന്ന പട്ടയ ഭൂമിയുള്‌ലവർക്ക് പട്ടയം ഇട് വെയ്ക്കുന്നതിനും, രജി സ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഭൂമിയുടെ ന്യായ വില നിശ്ചയിച്ച് വസ്തുവിന്റെ ക്രയവിക്രയ സ്വാതന്ത്രം കർഷകർക്ക് നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ധർണ്ണയിലും മാർച്ചിലും മേഖലയിലെ മുഴുവൻ കർഷകരെ പങ്കെടുപ്പിക്കുമെന്ന് മണ്ഡലം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് പി.ജെ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാർഡംഗം വത്സമ്മ തോമസ്, ഭാരവഹികളായ മാത്യു ജോസഫ്, സണ്ണി കടവിൽ, സാബു കാലാപറമ്പിൽ, തോമസ് കൊച്ചിലേത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.