കാഞ്ഞിരപ്പള്ളി: മഴയില്‍ കുതിര്‍ന്ന കാഞ്ഞിരപ്പള്ളിയില്‍ നിന്നുമൊരു സങ്കടക്കാഴ്ച്ച. വെള്ളപ്പൊക്ക ഭീതിയിലാണ് കാഞ്ഞിരപ്പള്ളി പഴയപള്ളിയ്ക്ക് സമീപത്ത് മേച്ചേരി ത്താഴെ ഭാഗത്ത് മൂന്ന് വീടുകള്‍ ചിറ്റാര്‍ പുഴയില്‍ നിന്നും വെള്ളം കയറുന്ന ഭീക്ഷണി യിലാണ്.നെല്ലിമലപുതുപ്പറമ്പില്‍ സെയ്ദ് മുഹമ്മദ്,ചരിവിളപുത്തന്‍വീട് വിജയമ്മ, മേച്ചരിത്താഴത്ത് ഷെഹീര്‍ എന്നിവരുടെ വീടുകളിലാണ് ചിറ്റാര്‍ പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകി വീട്ടിലേക്കും കയറിയത്.വൃദ്ധ ദമ്പതികളായ സെയ്ദ്മുഹമ്മദ് (74) ഭാര്യ പാത്തുമ്മയും (64) വീടിന്റെ ചുറ്റി നും വെള്ളം കയറിയതിന്റെ ദുരിതത്തിലാണ്. വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പറ്റാ ത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഇവരുടെ അവസ്ഥ. രോഗിയായ ഭര്‍ത്താവിനെയും കൂട്ടി ഏങ്ങോട്ട് പോകുമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവര്‍. വൃദ്ധദമ്പതിക ളായ ഇവര്‍ക്ക് മറ്റൊരു വീട്ടിലേക്ക് താമസം മാറുവാനും നിവൃത്തിയില്ല. രോഗിയായ ഭര്‍ത്താവിനെയും കൂട്ടി എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്ന് പാത്തുമ്മ പറഞ്ഞു.

നിരവധി നാളുകളായി പഞ്ചായത്തില്‍ ചുറ്റുമതില്‍ കെട്ടി നല്‍കുന്നതിന് അപേക്ഷ നല്‍കിയിരുന്നതായി പാത്തുമ്മ പറഞ്ഞു. പുഴയുടെ ഭാഗത്ത് അടിഞ്ഞ് കിടക്കുന്ന മാലിന്യങ്ങളും മണ്ണും നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് നടപടിയുണ്ടായില്ലെന്നും പാത്തുമ്മ പറഞ്ഞു. ചിറ്റാര്‍ പുഴയിലെ മാലിന്യം നീക്കുന്നതിനായി ത്രിതല പഞ്ചായത്ത് പ്രഖ്യാപിച്ച പദ്ധതിയും ഇനിയും നടപ്പിലാക്കിട്ടില്ല. മാലിന്യം നീക്കുന്നതോടൊപ്പം ചിറ്റാര്‍ പുഴ വൃത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ മഴക്കാലം ആരംഭിച്ചിട്ടും പദ്ധതി ആരംഭിച്ചിട്ടില്ല. കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേര്‍സ് അടക്കമുള്ള മാധ്യമങ്ങള്‍ ചിറ്റാര്‍ പുഴ നവീകരണം ആവശ്യപ്പെട്ട് വാര്‍ത്തകള്‍ ചെയ്തിരുന്നു.

എന്നാല്‍ ഹരിതം കാഞ്ഞിരപ്പള്ളി പദ്ധതിയിലൂടെ ചിറ്റാര്‍ പുഴ നവീകരിക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് അംഗം അറിയിച്ചിരുനത്. എന്നാല്‍ ഈ പദ്ധതിയും യഥാസമയം നടക്കാതിരുന്നതിനാല്‍ കാഞ്ഞിരപ്പള്ളി പ്രദേശത്ത് വെള്ളം കയറുന്നതിന് കാരണമായ തായിട്ടാണ് പ്രദേശ വാസികള്‍ പറയുന്നത്.പദ്ധതികളും പ്രവര്‍ത്തനങ്ങളും മലക്കം മറിയുമ്പോളും ദുരിതം പോറുന്ന കുടുംബങ്ങളാണ് ഇവിടുള്ളത്. പുറമ്പോക്ക് ഭുമി യാണ് മറ്റൊരുടത്തേക്കും പോകാന്‍ ഞങ്ങള്‍ക്ക് മാര്‍ഗ്ഗമില്ലെന്നാണ് പാത്തുമ്മയുടെ വാക്കുകള്‍.