ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. തെ രഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാ പിച്ചത്. കേരളത്തിലെ 14 ബിജെപി സീറ്റുകളിൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ട യിലും ആലപ്പുഴയിലും സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചില്ല. ആകെ 12 സീറ്റുകളി ലാണ് ഇപ്പോൾ സ്ഥാ‍നാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കെ സുരേന്ദ്രൻ ഇന്നത്തെ സ്ഥാനാർത്ഥിപ്പട്ടികയിലില്ല.

കാസർകോട് – രവീഷ് തന്ത്രി
കണ്ണൂർ – സി കെ പത്മനാഭൻ
വടകര – വി കെ സജീവൻ
കോഴിക്കോട് – കെ പി പ്രകാശ് ബാബു
മലപ്പുറം – ഉണ്ണികൃഷ്ണൻ മാസ്റ്റർ
പൊന്നാനി – വി ടി രമ
പാലക്കാട് – സി കൃഷ്ണകുമാർ
ചാലക്കുടി – എ എൻ രാധാകൃഷ്ണൻ
എറണാകുളം – അൽഫോൺസ് കണ്ണന്താനം
ആലപ്പുഴ – കെ എസ് രാധാകൃഷ്ണൻ
കൊല്ലം – കെ വി സാബു
ആറ്റിങ്ങൽ – ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം – കുമ്മനം രാജശേഖരൻ

ചൊവ്വാഴ്ച വൈകിട്ടോടെ കേരളത്തിൽ നിന്നുള്ള സ്ഥാനാർത്ഥിപ്പട്ടികയ്ക്ക് കേന്ദ്ര നേതൃത്വം അനുമതി നൽകിയിരുന്നു.

പത്തനംത്തിട്ടയെ ചൊല്ലി ബി ജെ പി സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉണ്ടായ കലഹം ചെ റുതല്ല. അവസാന നിമിഷം ശ്രീധരൻപിള്ളയും, കെ സുരേന്ദ്രനുമായിരുന്നു ഈ മണ്ഡല ത്തിനായി നിലയുറപ്പിച്ചത്. പിള്ളയ്ക്കായി എൻഎസ്എസും സുരേന്ദ്രനായി ആർ എസ് സും നില ഉറപ്പിച്ചു. ഒടുവിൽ കെ. സുരേന്ദ്രൻ സ്ഥാനാർത്ഥി അകുമെന്നായിരു ന്നു വാർത്തകൾ.

എന്നാൽ ഈ കാര്യത്തിൽ ബിജെപിയിൽ ഇപ്പോഴും തർക്കം തുടരുകയാണ്.ബി. ജെ. പി മത്സരിക്കുന്ന പതിനാല് മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും പത്തനം ത്തിട്ടയുടെ കാര്യത്തിൽ അനിശ്ചിത്വതം തുടരുകയാണ്.ഈ കാര്യത്തെ കുറിച്ച് ശ്രീധരൻ പിള്ളയുടെ അഭിപ്രായം ആരാഞ്ഞപ്പോൾ ദേശീയ നേത്യത്വത്തതോട് ചോദിക്കണമെന്നാ യിരുന്നു പിള്ളയുടെ പ്രതികരണം.