കാഞ്ഞിരപ്പള്ളി രൂപത 12-ാമത് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ജൂബി മാത്യുവിനെ തിരഞ്ഞെടുത്തു. കാഞ്ഞിരപ്പള്ളി രൂപത പിതൃവേദി സെക്രട്ടറി, വിശ്വാ സ പരിശീലന കേന്ദ്രം ടെക്‌നിക്കല്‍ സപ്പോര്‍ട്ടര്‍, രൂപതയിലെ വിവിധ കമ്മിറ്റികളിലെ അംഗം തുടങ്ങി വിവിധ മേഖലകളില്‍ സാന്നിധ്യം തെളിയിച്ച ഡോ ജൂബി മാത്യു, അമ ല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് വിഭാ ഗം മേധാവിയാണ്.

എ. പി. ജെ അബ്ദുല്‍ കലാം ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ബോര്‍ഡ് ഓ ഫ് സ്റ്റഡീസ് മെമ്പര്‍, റിസര്‍ച്ച് ഗൈഡ്, വിവിധ റിസര്‍ച്ച് സ്‌കോളേഴ്‌സിന്റെ ഡോക്ട്ര ല്‍ കമ്മിറ്റി ചെയര്‍മാന്‍, എംസിഎ ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ പരീക്ഷ ബോര്‍ഡ് ചെ യര്‍മാന്‍ എന്നീ നിലകളില്‍  ഇപ്പോള്‍ സേവനം ചെയ്യുന്നു. 22-ഓളം അന്തര്‍ദേശീയ ജേ ര്‍ണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇദ്ദേഹത്തിന് മികച്ച പ്രബന്ധത്തി നുള്ള നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ശാസ്ത്ര വിഷയങ്ങളില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ് ഡോ. ജൂബി മാത്യു. ‘അ ല്‍ഗോരിതം അനാലിസിസ്’ എന്ന പുസ്തകം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, എ. പി. ജെ അബ്ദുല്‍ കലാം ടെക്‌നോളോജിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍  ബിരുദതലത്തില്‍ റഫറന്‍സ് ബുക്കായി ഉപയോഗിക്കുന്നു. കമ്പ്യൂ ട്ടര്‍ രംഗത്തെ നൂതന വിപ്ലവങ്ങള്‍, സൈബര്‍ സുരക്ഷ മുന്‍കരുതലുകള്‍ എന്നിവയുടെ ഗ്രന്ഥകാരന്‍ കൂടിയാണ്. ദര്‍ശകന്‍, വെളിച്ചം, വിളക്ക്, ജീവധാര തുടങ്ങിയ മാസിക കളില്‍ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ എഴുതുന്നുണ്ട്. കൊല്ലമുള പള്ളിവാതുക്കള്‍ മാത്യു-കത്രിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ ദീപ, മക്കള്‍ ദിയ, നിയ, ജയ്ക്ക്..