എരുമേലി : കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് എരുമേലിയിലെ പാറമടക്കാർ അമിത വില ഈടാക്കുന്നെന്നും കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നെന്നും ആരോപിച്ച് കൊടിത്തോട്ടം പാറമട ഉപരോധിക്കുമെന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ. എരുമേലി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. കാഞ്ഞിരപ്പളളി മേഖലയിൽ ഒരു ലോഡ് കരിങ്കല്ലിന് 3500 രൂപയാണെന്നിരിക്കെ എരുമേലിയിൽ പാറമടക്കാർ 500 രൂപയുടെ വർധനവ് ഈടാ ക്കുകയാണ്.

മറ്റ് ക്രഷർ ഉൽപ്പന്നങ്ങൾക്കും അമിത നിരക്ക് ഈടാക്കിക്കൊണ്ടിരിക്കുന്നു. കൂടാതെ നാട്ടുകാർക്ക് സാധനങ്ങൾ നൽകാതെ കൃത്രിമ ക്ഷാമവും സൃഷ്ടിക്കുകയാണെന്ന് ഭാര വാഹികൾ ആരോപിച്ചു. നാട്ടുകാർക്ക് മുൻഗണന നൽകണമെന്ന വ്യവസ്ഥയിലാണ് മടകൾക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിച്ചത്. വർധിപ്പിച്ച നിരക്ക് പിൻവലിക്ക ണമെന്നും നാട്ടുകാർക്ക് ഉൽപ്പന്നങ്ങൾ നൽകുന്നതിന് മുൻഗണന പാലിക്കണമെന്നും ആവശ്യപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

തുടർന്നാണ് ഉപരോധ സമരം നടത്താൻ തീരുമാനിച്ചത്. പാറമട ഉടമകൾ വഴങ്ങു ന്നില്ലെങ്കിൽ സമരം ശക്തമാക്കാനാണ് തീരുമാനം. അസോസിയേഷൻ ഭാരവാഹിക ളായ രാജേന്ദ്രൻ വെട്ടിക്കൊമ്പിൽ, ഷാമോൻ ഷിജി കാട്ടിപ്പീടികയിൽ എന്നിവർ സമര പരിപാടികൾ വിശദീകരിച്ചു. രാവിലെ എട്ടിന് ഉപരോധ സമരം ആരംഭിക്കും.