മുണ്ടക്കയം പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യ ഷോപ്പിലേക്ക് വരുന്ന വാഹനങ്ങള്‍ അനധികൃതമായി ദേശീയ പാതയോരത്ത് പാര്‍ക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നു. യാതൊരു നിയന്ത്ര ണ വുമില്ലാതെ റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോ ടെ ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാകാറുള്ളത്.

വിദേശ മദ്യശാലയില്‍ നിന്ന് അമിതവേഗത്തില്‍ ദേശീയപാതയിലേക്ക് വാ ഹനങ്ങള്‍ ഇറങ്ങി വരുന്നതുമൂലം അപകടങ്ങളും പതിവാണ്. ദേശീയപാ തയോരത്തിനു സമീപം വിദേശമദ്യ ഷോപ്പ് പ്രവര്‍ത്തിക്കുന്നതിന് മുന്‍കാ ലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനെല്ലാം അയവു വന്ന തോടെ പൊതുഗതാഗതം താറുമാറാക്കും വിധമാണ് വാഹന പാര്‍ക്കിംഗ്.

ഒട്ടുമിക്ക ശനിയാഴ്ചകളിലും വൈകുന്നേരം അഞ്ചു മുതല്‍ ഏഴു വരെ പ്ര ദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതി നെ ച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പതിവാണ്. പകല്‍ സമയത്ത് മുണ്ടക്കയം പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കാറുണ്ടെങ്കിലും ഇത് എല്ലാ സമയങ്ങളിലും സാധ്യമാകില്ല. പൊതുഅവധി ദിവസത്തിന് മു ന്പുള്ള ദിവസങ്ങളില്‍ പൈങ്ങനാ പാലം മുതല്‍ വൈഎംസിഎ ജംഗ്ഷന്‍ വരെ ഗതാഗതക്കുരുക്ക് നീളും. പാതയോരത്തെ അനധികൃത വാഹന പാര്‍ ക്കിംഗ് ഒഴിവാക്കുവാന്‍ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് ഉയ രുന്നത്.