കാഞ്ഞിരപ്പള്ളി:”ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവൽ” എന്ന സന്ദേശമുയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടിയുടെ കാഞ്ഞിര പ്പള്ളി ബ്ലോക് തല ഉദ്ഘാടനം മണ്ണാറക്കയത്ത് ചലച്ചിത്ര പിന്നണി ഗായിക നിയാ പ ത്യാല വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി.ബ്ലോക് സെക്രട്ടറി വി.എൻ.രാജേഷ്, വി.പി.രാജൻ, ശശി, അയ്യൂബ് ഖാൻ, മാർട്ടിൻ തോമസ്,ബിബിൻ ബി.ആർ എന്നിവർ പ്രസംഗിച്ചു. അജാസ് റഷീദ് സ്വാഗതവും ജില്ലാ കമ്മറ്റിയംഗം ബി.ആർ.അൻഷാദ് ക്യതഞ്ജതയും പറഞ്ഞു. പരിസ്ഥിതി ദിനാചരണ പരിപാടികളുടെ മേഖലാ തല ഉദ്ഘാടനങ്ങൾ എരുമേലിയിൽ പഞ്ചായത്ത് പ്രസിഡ ണ്ട് ടി.എസ്.കൃഷ്ണകുമാറും, മുക്കൂട്ടുതറയിൽ ജനാധിപത്യ മഹിളാ അസോസിയേ ഷൻ ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ്കുട്ടി ഉദ്ഘാടനം ചെയ്തു.

കോരുത്തോട് കോസടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.സുധീർ, കൂട്ടിക്കലിൽ സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി പി.കെ.സണ്ണി, എലിക്കുളത്ത് ഡി.വൈ.എഫ്. ഐ ബ്ലോക് പ്രസിഡണ്ട് കെ.സി.സോണി, മണിമലയിൽ ബ്ലോക് പഞ്ചായത്തംഗം ജയിംസ് പി.സൈമൺ, കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്തിൽ സി.പി.ഐ (എം) ലോക്ക ൽ സെക്രട്ടറി ഷമീം അഹമ്മദ്, പാറത്തോടിൽ പഞ്ചായത്തംഗം മാർട്ടിൻ തോമസ്, മുണ്ടക്കയത്ത് ജയിംസ് ജോസഫ് എന്നിവർ നിർവ്വഹിച്ചു.