102-ാം വയസിൽ കോവിഡിനെ പൊരുതി തോൽപ്പിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിനി പരീതുമ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി.കാഞ്ഞിരപ്പള്ളി ആനക്കല്ല് എറികാട് കന്നു പറമ്പിൽ പരേതനായ ഹസൻ പിള്ളയുടെ ഭാര്യയാണ് പരീതുമ്മ.കോവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവായ പരീതുമ്മയായിരുന്നു, കോട്ടയം ജില്ലയിൽ കോവിഡിനെ തോൽ പ്പിച്ച ഏറ്റവും പ്രായം കൂടിയയാൾ. കേവിഡ് ബാധിച്ച പരീതുമ്മ വീട്ടിൽ തന്നെയുള്ള ചികിത്സയിലൂടെയാണ് രോഗത്തെ കീഴടക്കിയത്. നൂറ്റിരണ്ടാം വയസിലും കണ്ണടയില്ലാ തെ പത്രം വായിക്കുമായിരുന്നു പരീതുമ്മ.

കബറടക്കം തിങ്കളാഴ്ച രാവിലെ പത്തി ന് കാഞ്ഞിരപ്പള്ളി സെൻ ട്രൽ ജമാഅത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ.മക്കൾ : അബ്ദുൽ സലീം, മുഹമ്മദു സീതി , സുഹറ, സുബൈദ , ലൈലാ , പരേതരായ ലത്തീഫ് , സലീം. മരുമക്കൾ: അബ് ദുൽ കരീം, ഫാത്തിമുത്ത്, ഹാജറ, ലൈല, പരേതരായ ഷൈല, മുഹമ്മദ്, സുലൈമാൻ.