കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തിൽ കേരള കോൺഗ്രസിലെ ജയ ജേക്കബ്ബ് പ്രസിഡൻറ്. നാമനിർദേശ പത്രിക സമർപ്പണത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് എൽ ഡി എഫ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു. തെരഞ്ഞെടപ്പ് നടപടി ക്രമങ്ങൾ ആരം ഭിക്കും മുൻപേ കേരള കോൺഗ്രസിലെ ജയ ജേക്കബിന്റെ പത്രിക സ്വീകരിച്ചു എന്നാ രോപിച്ച് എൽഡിഎഫ് ജനപ്രതിനിധികൾ പ്രതിക്ഷേധവുമായി എഴുന്നേല്ക്കുകയായി രുന്നു.

ഇതിനെതിരെ കോൺഗ്രസ് കേരള കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ വാക്കേ റ്റവും ഒച്ചപ്പാടുമായി. എടാ പോടാ വിളികളുമായി പഞ്ചായത്ത് മെമ്പർമാർ പരസ്പരം ഏറ്റുമുട്ടുന്നതിനും പാറത്തോട്ടിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേദിയായി മാറി.ജയ ജേക്കബ്ബിന്റെ പത്രിക തള്ളണം എന്നതായിരുന്നു എൽ ഡി എഫ് അംഗങ്ങളുടെ ആവ ശ്യം. വരണാധികാരി പക്ഷപാതപരമായി പെരുമാറിയതായും ഇവർ ആരോപിച്ചു. തുടർന്ന് രേഖാമൂലം വരണാധികാരിക്ക് പരാതി നൽകിയ എൽഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുകയായിരുന്നു. ഇതിന് ശേഷം പഞ്ചായത്തോഫീസ് കവാടത്തിൽ കുത്തിയിരുന്ന എൽ ഡി എഫ് അംഗ ങ്ങൾ മുദ്രാ വാക്യം മുഴക്കി പ്രതിക്ഷേധിക്കുകയും ചെയ്തു. എൽ ഡി എഫ് അംഗങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചതോടെ വോട്ടിംഗ് നടത്തിയ വരണാധികാരി കേരള കോൺഗ്രസിലെ ജയ ജേക്കബ്ബിനെ വിജയിയായി പ്രഖ്യാപിച്ചു.ജയജേക്കബ്ബിന് പത്ത് വോട്ടുകളാണ് ലഭിച്ചത്.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സരസമ്മ പി.കെ യായിരുന്നു തെരഞ്ഞെടുപ്പിൽ വരണാധികാരി.