പാറത്തോട്: ടാറിംങ് തകര്‍ന്ന് യാത്രക്ലേശം കൂടിയ റോഡിന്റെ ഇരു വശങ്ങളും കോണ്‍ക്രീറ്റ് ചെയ്ത് പഞ്ചായത്ത്. പാറത്തോട് പഞ്ചായത്തിലെ 18ാം വാര്‍ഡിലെ പൊടിമറ്റം അഞ്ചലവ് റോഡീന്റെ അരികാണ് കോണ്‍ക്രിറ്റ് ചെയ്തത്.

ടോറസ് അടക്കമുള്ള വലിയ വാഹനങ്ങള്‍ ദിവസേന നിരവധി തവണ ഇ റോഡിലെ പോകുന്നതാണ് റോഡ് തകരുവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് പരിഹാരം കണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.

ഇതിനിടെയാണ് തകര്‍ന്ന റോഡിന്റെ അരിക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ ക്രീറ്റ് ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. നാട്ടുകാരുടെ പരാതിയില്‍ യോഗം വിളിക്കുമെന്ന് വാര്‍ഡംഗം ഡെയ്സി ജോര്‍ജു കുട്ടി അറിയിച്ചു.