ഉച്ച കഴിഞ്ഞ് പെയ്ത കനത്ത മഴയില്‍ പാറത്തോട് ‍ ചോറ്റി ത്രിവേണി , ചിറ്റടി, പാറ ത്തോട് പള്ളിപ്പടി എന്നിവിടങ്ങളില്‍ വെള്ളം കയറി. പുളിമൂട് ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടായി.

പുളിമൂട് കുറിഞ്ഞിത്താഴെ ഗോപിനാഥിന്റെ പറമ്പില്‍ മണ്ണിടിച്ചിലുണ്ടായിതിനെ തുട ര്‍ന്ന്  വെള്ളം കുത്തിയൊഴുകി പാറത്തോട് തോടും, മലനാട് തോടും കരകവിഞ്ഞു.  പാ റത്തോട് പള്ളിപ്പടിയില്‍ റോഡിലും കടകളിലു വീടുകളിലും കയറി, മലനാട് റോഡിലെ ബോര്‍മയിലും  സമീപത്തെ വീടുകളിലും വെള്ളം കയറി. പാറത്തോട് പഞ്ചായത്ത് ഒാ ഫിസ് വളപ്പിലും പൊടിമറ്റം വലയിഞ്ചിയില്‍ മാത്യുവിന്റെ വീട്ടുമുറ്റത്തും വെള്ളം കയ റി. പാറത്തോട് ലൈബ്രറി ഭാഗത്ത് പള്ളിക്കുന്നേല്‍ ചാക്കോ സാലി,  കൊച്ചുവീട്ടില്‍ ബീ ന സുബൈര്‍,എന്നിവരുടെ വീടുകളില്‍

വെള്ളം കയറില്‍ വീട്ടുപകരണങ്ങള്‍ നശിച്ചു , മലനാടിനു സമീപം കണ്ടത്തില്‍ സക്കീ റിന്റെ വീട്ടിലും വെള്ളം കയറി, പുത്തന്‍വീട്ടില്‍ കനിക്കുട്ടിയുടെ വീടിന്റെ മുറ്റത്ത് വെള്ളം കയറി. പൂതക്കുഴി ഗോപിയുടെ വീടിന്റെ പിന്‍വശത്തെ തിട്ട ഇടിഞ്ഞു.

 ചോറ്റി ത്രിവേണി തോട് കരകവിഞ്ഞ് ഒഴുകി ശാന്തിനഗര്‍ തോപ്പില്‍ ,തങ്കച്ചന്റെ വീട്ടില്‍ വെള്ളം കയറി ഒഴുകി. വീടിന് അകത്തു മുഴുവന്‍ ചെളി നിറഞ്ഞു. ചിറ്റടി വട്ടയ്ക്കാട്ട് സിറിയിക് മാത്യു , പുതുപ്പറമ്പില്‍ ശ്രീധരന്‍, ഷാജി എന്നിവരുടെ വീടുകളിലും വെള്ളം കയറി.  ത്രിവേണി തോട് കരകവിഞ്ഞ് ഒഴുകി തീരപ്രദേശത്തെ കൃഷികള്‍ നശിച്ചു.