പാറത്തോട് സർവീസ് സഹകരണ ബാങ്കിൽ സസ്പെൻഷനിലായിരുന്ന മാനേജർ സ്മിത രാജേന്ദ്രൻ, അറ്റൻഡർ വി. വി സജിമോൻ   എന്നിവരുടെ പേരിലുള്ള സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിൻ മേൽ ഗാർഹിക അന്വേഷണ റിപ്പോർട്ട് ലഭിച്ചു .റിപ്പോർട്ടിലെ കണ്ടെത്തലിൽ ആരോപിക്കപ്പെട്ട കുറ്റം വ്യക്തമായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി മേല്പടി സ്മിതാ രാജേന്ദ്രൻ ശ്രീവിലാസം ,സജിമോൻ വി. വി,വരിക്കാട്ട് എന്നിവരെ 09 .01 .2023 മുതൽ പ്രാബല്യത്തിൽ ബാങ്കിന്റെ സർവീസിൽ നിന്നും പിരിച്ചുവിട്ടിട്ടുള്ളതായി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കു വേണ്ടി കൺവീനർ ,കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അറിയിച്ചു.