കോവിഡ് തീവ്ര വ്യാപന പട്ടികയിൽപെട്ട എലിക്കുളം,കൂട്ടിക്കൽ,ചിറക്കടവ്, മണിമ ല, മുണ്ടക്കയം, ചിറക്കടവ് ഗ്രാമപഞ്ചായത്തുകൾക്ക് പിന്നാലെ അധിക നിയന്ത്രണങ്ങ ൾ ഏർപ്പെടുത്തി പാറത്തോട് ഗ്രാമപഞ്ചായത്തും. പാറത്തോട്ടിൽ വ്യാഴാഴ്ച രാവിലെ മുതൽ കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
അവശ്യവസ്തുക്കൾ വില്‍ക്കുന്നതുൾപ്പെടെയുള്ള എല്ലാ കടകളും രാവിലെ 7.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ മാത്രമേ പ്രവർത്തിക്കുവൻ അനുമതിയുള്ളൂ.മെഡി ക്കൽ സ്റ്റോർ , ഹോട്ടൽ എന്നിവ സർക്കാർ നിർദേശപ്രകാരമുള്ള സമയക്രമം അനുസ രിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. ഹോട്ടലുകളിൽ പാഴ്സൽ മാത്രം നൽകുവാൻ അനുവാ ദം ഉണ്ട്.ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കുവാൻ ആവശ്യപെട്ടു.ആഹാരസാധനങ്ങ ൾ വിൽക്കുന്ന വഴിയോഴക്കച്ചവടങ്ങൾ നടത്താൻ അനുവാദമില്ല.
T.PR/WIPR നിരക്ക് കൂടി നില്ക്കുന്ന ഡി കാറ്റഗറിയിൽ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തു കൾ ആയതിനാൽ വരുംദിവസങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ശന പരി ശോധന ഉണ്ടായിരിക്കുന്നതും അനാവശ്യമായി പൊതുജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കേണ്ടതുമാണ് എന്ന് അധികൃതർ അറിയിച്ചു.