പാറത്തോട്; കനത്ത മഴയില്‍ റോഡരുകില്‍ എടുത്തിട്ട കല്ലും മണ്ണും റോഡിലേക്ക് ഒ ഴുകിയെത്തി അപകടങ്ങള്‍ക്ക് കാരണമാകുന്നു. പാറത്തോട്- പാലപ്ര റോഡില്‍ പലപ്ര അമ്പലത്തിന് താഴ്ഭാഗം, പാലപ്ര പള്ളി, ചിറ ഭാഗം എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദി വത്തെ മഴയില്‍ കല്ലും മണ്ണും റോഡില്‍ നിരന്നത്. വ്യാഴാഴ്ച ജോലിക്കായി ബൈക്കില്‍ പാറത്തോട്ടിലേക്ക് പോവുകയായിരുന്ന യുവാവ് റോഡില്‍ ഒലിച്ചിറങ്ങിയ മണലില്‍ തെന്നിവീണ് അപകടമുണ്ടായി. ഇരുചക്രവാഹനങ്ങളടക്കം അപടകടമുണ്ടാക്കുന്ന രീതിയിലാണ് വലിയ കല്ലുകളടക്കം റോഡില്‍ നിറഞ്ഞിരിക്കുന്നത്. മഴയത്ത് കല്ലും മണ്ണും സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തുന്നുണ്ട്.

അശാസ്ത്രിയമായി റോഡില്‍ കല്ലും മണ്ണും നിരത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണ മെന്ന് നാട്ടുകാര്‍ പറയുന്നു. നിലവില്‍ മഴയെത്തിയാല്‍ ഇതുവഴി യാത്രചെയ്യാന്‍ പേടി ക്കേണ്ട സ്ഥിതിയാണുള്ളത്. ാത്രിയില്‍ ജോലികഴിഞ്ഞും മറ്റും വരുന്ന ഇരുചക്രവാഹ നങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയുമേറെയാണ്. കുത്തിറക്കത്തിലും വള വിലുമടക്കമാണ് കല്ലും മണ്ണും നിറഞ്ഞ് കിടക്കുന്നത്. ബസ് അടക്കമുള്ള വലിയ വാ ഹനങ്ങളും കടന്ന് പോകുന്ന പാത കൂടിയാണ്. കല്ലും മണ്ണുമൊഴുകി റോഡ് വേഗം ന ശിക്കുവാനും സാധ്യതയുണ്ട്. റോഡിലെ അപകടസാഹചര്യം ഒഴിവാക്കാന്‍ അധികൃ തര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.