വാളയാർ പെൺകുട്ടികൾ നേരിട്ട നീതിനിഷേധത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് പാറത്തോട് മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.വാളയാർ കേസ്  സി.ബി. ഐ.ക്ക് വിട്ട് പുനരന്വേഷണം നടത്തുക, വെറുതെ വിട്ട പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടു വരിക എന്നാവശ്യപ്പെട്ട് മെഴുതിരികൾ തെളിച്ചുള്ള പ്രതിഷേധത്തിന്  മണ്ഡലം പ്രസിഡന്റ് അജിമോൻ ജബ്ബാർ, ഡോ. വിനു ജെ.ജോർജ്, സുബിൻ നസീർ, ടെഡി പൊടി മറ്റം, അൻവർ സാദത്ത്, സിറിൽ സൈമൺ, ഹംസത്ത്, നിഥുൻ, ഷാഹിൻ, തോമസുകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.