പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ ആരോപണ വി ധേയരായവരെ മുഴുവൻ പേരെയും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് പഞ്ചാ യത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും,ധർണ്ണയും നടത്തി, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വെളിച്ചയാനിയിലെ  ബാങ്കിൻ്റെ ഹെഡ്ഢാഫീസിന് മുൻ പിലേക്കാണ് മാർച്ച് നടത്തിയത്.

മുസ്ലീം ലീഗ് മുണ്ടക്കയം മേഖല ട്രഷറർ ഹാജി വി എം എ റഷീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് സെയ്നിലാബ്ദീൻ  അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് പ ഞ്ചായത്ത് പ്രസിഡൻ്റ് അർഷദ് കുരീപ്പാറയിൽ മുഖ്യ പ്രഭാഷണം നടത്തി. ഷാഹുൽ പു ത്തൻവീട്ടിൽ,മുഹമ്മദ് കുട്ടിക്കൽ അബ്ദുൾസലാം മുക്കാലിയിൽ,വി എ നൗഷാദ് എന്നിവ ർ സംസാരിച്ചു. ബാങ്ക് സെക്രട്ടറിയ്ക്കെതിരെ അടക്കം അന്വേഷണമാവശ്യപ്പെട്ടായിരുന്നു മാർച്ചും ധർണ്ണയും.