മുണ്ടക്കയം വേലനിലത്ത് പാറമടയില് പൊലീസ് റെയ്ഡ് ഉടമയടക്കം നാലുപേര് അറസ്റ്റില്,മൂന്നു ടിപ്പര് ലോറികളും പിടിച്ചെടുത്തു…

മുണ്ടക്കയം പഞ്ചായത്തില്‍ വേലനിലത്ത് അനധികൃതമായി പ്രവര്‍ത്തിച്ചു വന്ന പാറ മടയില്‍ എസ്.ഐ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പാറമട നടത്തിപ്പുകാരന്‍ മുണ്ടക്കയം വരിക്കാനി ചേലാട്ട് ബിജി ജോസഫ് ടിപ്പര്‍ ലോറി ഡ്രൈ വര്‍മാരായ പൈങ്ങണ ,കൊച്ചുപടിക്കല്‍കെ.കെ.ബിജു,മടുക്ക,കരിമ്പന്നൂര്‍,സാജു കെ. സോമന്‍,വണ്ടന്‍പതാല്‍, വാക്കേച്ചിറ സബീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മേഖലയില്‍ പാറമടയുടെ പ്രവര്‍ത്തനം നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു വേലനിലത്ത് പാറമടയുടെ പ്രവര്‍ത്തനം ശക്തമായി നടത്തിവരികയായിരുന്നു. നാട്ടു കാരുടെ എതിര്‍പ്പു പോലും അവഗണിച്ചായിരുന്നു പ്രവര്‍ത്തനം.വിവരം അറിഞ്ഞ് മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.സംഭവ സ്ഥലത്തുണ്ടായിരുന്ന ടി പ്പര്‍ ലോറികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു ഇവരേയു അറസ്റ്റ് ചെയ്യുകയായിരു ന്നു.