മുണ്ടക്കയത്ത് റബ്ബര്‍ തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പാറമടയ്‌ക്കെതിരെ പ രാതിയുമായി നാട്ടുകാര്‍. പാറമടയക്ക് സമീപത്തെ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടാണ്ടാകുന്നുവെന്ന് കാണിച്ചാണ് ജില്ലാ കളക്ടര്‍ക്കാണ് പരാതി ന ല്‍കിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ മുണ്ടക്കയം പഞ്ചായത്തി ലെ 19ാം വാര്‍ഡില്‍ പൈങ്ങണ സ്രാമ്പിക്കലില്‍ പ്രവര്‍ത്തിക്കുന്ന പാറമടയ്‌ ക്കെതിരെയാണ് പ്രദേശവാസികള്‍ പരാതി നല്‍കിയിരിക്കുന്നത്.

പാറമടയുടെ പ്രവര്‍ത്തനം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയാകു ന്നുവെന്ന് പരാതിയില്‍ പറയുന്നു. പാറമടയില്‍ നിന്നുള്ള സ്‌ഫോടനം മൂലം സമീപത്തെ വീടുകള്‍ക്ക് വിള്ളലുണ്ടാകുകയും പ്രദേശവാസികളുടെ വീടു കളിലെ കിണറികളിലെ അടക്കം നീരുറവുകള്‍ വറ്റിപ്പോകുന്നതുമായിട്ട് പ്ര ദേശവാസികളുടെ പരാതി. പ്രദേശവാസികളായ അറുപതിലധികം പേര്‍ ഒ പ്പിട്ടാണ് കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഗ്രാമപ ഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസിക ളുടെ ആരോപണം.