ഓൺലൈൻ,മുഖ്യധാരാ ചാനലുകളുടെമറവിൽ മലയോര കളിലെ പാറമടകളിൽ വ്യാപക പിരിവിന് ശ്രമം.പാറമടകളുടെ പ്രവർത്തനത്തിനെതിരെ മുഖ്യധാരാ മാധ്യമ ങ്ങളിലടക്കം വാർത്തകൾ വന്നതിന് പിന്നാലെയാണ്  ചാനലുകളുടെ മറവിൽ പാറമ ടകളിൽ പിരിവിന് ശ്രമം തുടങ്ങിയിരിക്കുന്നത്.
മാധ്യമ പ്രവർത്തകർ എന്നു പറഞ്ഞാണ് പല സംഘങ്ങളായി  തടിപ്പുസംഘം പാറമട യുടമകളിൽ നിന്ന് പണം ആവശ്യപ്പെട്ടത്. ഇടതു മുന്നണിയുടെ പ്രധാന ഘടക കക്ഷി യുടെ യുവജന സംഘടനയിൽ പെട്ട നേതാവാണ് തട്ടിപ്പിന് ചുക്കാൻ പിടിക്കുന്ന ത്. ഇയാൾ നേരത്തെ പ്രതിപക്ഷ പാർട്ടിയുടെ യുവജന സംഘടനയിൽ അംഗമായിരു ന്നു. സ്വഭാവ ദൂഷ്യത്തിൻ്റെ പേരിൽ പുറത്താക്കിയ ഇയാൾ ഭരണപക്ഷ യുവജന സംഘ ടനയിൽ പിന്നീട് കയറി പറ്റുകയായിരുന്നു. താലൂക്കിലെ വിവിധ മേഖലകളിലെ പാറമടകളൽ സമാന രീതിയിൽ സംഘം തട്ടിപ്പിന് ശ്രമിച്ചതായാണ് സൂചന.
പാറമടകൾക്കെതിരെ വാർത്തകൾ ചെയ്യാൻ മാധ്യമപ്രവർത്തകർ എത്തുന്നുണ്ടെന്നും വാർത്ത സംപ്രേക്ഷണം ചെയ്യാതെ സഹായിക്കാമെന്നും പറഞ്ഞ് യുവരാഷ്ടീയ നേതാ വാണ് പാറമടയുടമകളെ ആദ്യം ഫോണിൽ വിളിച്ചത്. ഇടനിലക്കാരനായ മറ്റൊരാൾ പിന്നീട് ബന്ധപ്പെട്ടു.മൂന്ന് മുഖ്യധാരാ ചാനലുകൾക്ക് വാർത്ത നൽകുന്ന ആളാണ് എ ന്നു പറഞ്ഞായിരുന്നു മൂന്നാമത്തെയാൾ പാറമട ഉടമകളെ ഫോൺ വിളിച്ചത്.നാലാമത് വിളിച്ചയാൾ ഉടൻ നേരിൽ കാണണമെന്നും അല്ലെങ്കിൽ വാർത്ത ” എയർ ” ചെയ്യുമെ ന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പാറമടയുടമകൾ ആരോപിക്കുന്നു.. തട്ടിപ്പിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.സം ഭവത്തിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.