കാഞ്ഞിരപ്പള്ളി: നവമാധ്യമങ്ങളിലൂടെ മലയാള കാവ്യലോകത്തിനു പരിചിതനായ യുവ കവി കെ.ജെ. വിനോദിന്റെ കവിതാസമാഹാരം – ‘കരയിലെ മീനുകള്‍’ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം ലയണ്‍സ് ക്ലബ് ഹാളില്‍ നടക്കും. പ്രകാശനം ചെയ്യും. മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാര്‍ പുസ്തകം അന്നമ്മ ജോസഫിന് നല്‍കി പുസ്തകം പ്രകാശനം ചെയ്യും.

കവിയും സാംസാകാരിക പ്രവര്‍ത്തകനുമായ സി.എസ്. രാജേഷ് അധ്യ ക്ഷത വഹിക്കും. ഓടക്കുഴല്‍ അവാര്‍ഡ് ജോതാവ് പ്രൊഫ. എസ് ജോസ ഫ് ഉദ്ഘാടനം ചെയ്യും. പ്രകൃതിയില്‍ പ്രണയവും ജീവിതവും കണ്ടെത്തു ന്ന വിനോദിന്റെ കവിതകളെ കവിയും പ്രസാധകനുമായ സന്ദീപ് കെ. രാജ് പരിചയപ്പെടുത്തും.

മികച്ച നവാഗത സംവിധായകന്‍, ജസരി ഭാഷയിലെ മികച്ച സിനിമ എന്നിങ്ങനെ രണ്ടു ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ പാമ്പള്ളിയെ പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ പ്രതാപ് ജോസഫ് ഉപഹാരം നല്‍കി ചട ങ്ങില്‍ ആദരിക്കും. പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യകാരനു മായ പി.വി. ഷാജികുമാര്‍ മുഖ്യപ്രഭാഷകനായിരിക്കും.

‘പുതുകാലവും – പുതുകവിതയും’ എന്ന വിഷയത്തില്‍ പ്രശസ്ത കവി എം. സംങ് പ്രഭാഷണം നടത്തും. എം. ആര്‍. രേണുകുമാര്‍, എം.സി. സുരേഷ്, തുടങ്ങിയവര്‍ പ്രസംഗിക്കും. സ്വാഗതസംഘം കണ്‍വീനര്‍ എ. ജെ. സാബു, ജോയിന്റ് കണ്‍വീനര്‍ വര്‍ഗ്ഗീസ് മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രസാധകരംഗത്ത് വലിയ സംഭാവന നല്‍കിയ ഫേബിയന്‍ ബുക്‌സാണ് പ്രസാധകര്‍.