കാഞ്ഞിരപ്പള്ളി: സർക്കാരിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് സി.പി.ഐ കേന്ദ്ര സെ ക്രട്ടറിയേറ്റ് അംഗം പന്യൻ രവീന്ദ്രൻ പറഞ്ഞു. സി.പി.ഐ കാഞ്ഞിരപ്പള്ളി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയത് സംസാരി ക്കുകയായിരുന്നു അദേഹം. പൊതു സ്ഥലം മണ്ണിട്ട് നികത്തിയെന്നാണ് മന്ത്രിക്കെതിരെ യുള്ള ആക്ഷേപം. എന്നാൽ റിപ്പോർട്ട് വന്ന ശേഷവും മന്ത്രി രാജി വെച്ചിട്ടില്ല.

ഇടതുപക്ഷ മുന്നണി ജനങ്ങളുടെ മുന്നണിയാണ്. മുന്നണിക്ക് മോശം ചെയ്യുന്നയാളു കളെ മുന്നണിയുടെ കൂടെ നിറുത്തുവാൻ കഴിയില്ല. ഈ വിഷയം ഇടപക്ഷ മുന്നണി യിൽ ചർച്ചചെയ്‌തെന്നും തീരുമാനമെടുക്കാൻ സ്വീകരിക്കാൻ മുഖ്യമന്ത്രിയെ ചുമതല പ്പെടുത്തിയിട്ടുണ്ട്. നിയമലംഘന നടത്തുന്നയാളുകൾ അധികാരത്തിൽ തുടരാൻ പാടി ല്ലെന്ന അഭിപ്രായമാണ് സി.പി.ഐക്ക് ഉള്ളതെന്നും അദേഹം പറഞ്ഞു.

ബി.ജെ.പി  ഭരണം ഇന്ത്യയുടെ നന്മകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായി പന്യൻ രവീന്ദ്രൻ പറഞ്ഞു. സി.പി.ഐ കാഞ്ഞിരപ്പള്ളി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ താജ് മഹല്ലിനെ ചൊല്ലി വിവാദങ്ങൾ ഉണ്ടാക്കുകയാണ് ബി.ജെ.പി. കള്ളപ്പണം പിടിച്ചെടുത്ത് പാവങ്ങൾക്ക് നൽകുമെന്ന് പറഞ്ഞിട്ടും നടപ്പാക്കിയില്ല.