ലോക്കല്‍ സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില.പഞ്ചായത്തിലെ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം പി.സി.ജോര്‍ജ് അംഗത്തിന് നല്‍കുവാന്‍ സി.പി.ഏം തീരു മാനം.

കാഞ്ഞിരപ്പള്ളിഃകാഞ്ഞിരപ്പള്ളി പഞ്ചായത്തിന് കീഴിലെ രണ്ട് സി.പി.ഏം ലോക്കല്‍ സമ്മേളനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് പാര്‍ട്ടി നിയന്ത്രണത്തി ലൂള്ള പഞ്ചായത്ത് ഭരണസമിതിക്ക് ഏതിരെയായിരുന്നു.വികസന രംഗത്ത് മറ്റ് പഞ്ചായ ത്തുകളെകാള്‍ ഏറെ പിന്നിലാണെന്നും  മുന്‍ധാരണ പ്രകാരം റിജോ വാളന്തറയെ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അകുവാനുള്ള ചിലപഞ്ചായത്തംഗങ്ങളുടെ യും,സി.പി. ഏം പ്രദേശികനേതാക്കളുടെ നീക്കത്തിന് ഏതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മറുപടിയില്‍ പാര്‍ട്ടി സമ്മേളനത്തിലെ വികാരം കണക്കിലെടുത്ത് മാത്രമെ തീരുമാനം നടപ്പാക്കുകയുള്ളും ഏന്നായിരുന്നു ലോക്കല്‍ സെക്രട്ടറിമാര്‍ വ്യക്തമാക്കിയത്.
ഏതിര്‍പ്പ് മറികടന്നു റിജോ വാളന്തറക്ക് ഒഴിവ് വരുന്ന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കുവാനണ് നീക്കം നടക്കുന്നത്.ഈ തീരുമാനത്തോട് ലോക്കല്‍ കമ്മറ്റിയിലെ യും,പഞ്ചായത്ത് ഭരണ സമിതിയിലെ ചില അംഗങ്ങളും ശക്തമായ പ്രതിഷേധത്തിലാ ണ്.മുന്‍ധാരണ പ്രകാരമാണ് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതെന്നാണ് റിജോയെ അനുകൂ ലിക്കുന്ന പഞ്ചായത്തംഗങ്ങളും,നേതാക്കളും നല്‍ക്കുന്ന വീശദീകരണം.ഏന്നാല്‍ ആ ധാരണങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ ഇല്ലാതായെന്നാണ് മറുപക്ഷതിന്റെ പ്രധാനവാദം.ഈ ധാരണ ഇല്ലാതായതോടെ പി.സി.ജോര്‍ജിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചതെ ന്നും ഏതിര്‍ക്കുന്നവര്‍ പറയുന്നു.മാത്രമല്ല ഇരാറ്റുപേട്ട നഗരസഭയില്‍ പാര്‍ട്ടിക്ക് ഏതിരെ അവിശ്വാസം കൊണ്ടുവന്നത് ജനപക്ഷത്തിന്റെ നേത്യത്വത്തിലായിരുന്നെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു.
എന്നാല്‍ ഇക്കാര്യമാണ് ചെയര്‍മാനം നിക്ഷേധിക്കാനുള്ള കാരണമെങ്കില്‍ തങ്ങളുടെ പിന്തുണയോടെ ഭരണം പിടിച്ചു നിര്‍ത്തുന്ന എലിക്കുളത്തും, പൂഞ്ഞാര്‍ തെക്കേക്കരയി ലും പിന്തുണ വേണ്ടെന്ന് സി പി എം പറയാത്തതെന്താണെന്ന് ജനപക്ഷം ചോദിക്കുന്നു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കാഞ്ഞിരപ്പള്ളി ഏരിയാകമ്മറ്റിക്ക് കീഴില്‍ കടുത്ത വിഭാഗീയതയാണ് നിലനില്‍ക്കുന്നത്.് പ്രാദേശിക നേതൃത്വവും ജില്ലകമ്മറ്റിയും റിജോയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചതോടെ സംസ്ഥാനനേത്യത്വത്തിന് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം.