കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ 2.5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പാറക്കടവ്-  പത്തേക്കർ റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്   പ്രസിഡന്റ് ഷക്കീല നസീർ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം നസീമ ഹാരിസിന്റെ അദ്ധ്യക്ഷതയിൽ  ജില്ലാ പഞ്ചായത്ത് വിക സന കാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.പി.എ ഷെമീർ, നൗഷാദ് തെക്കേടം, സുനിൽ കൊച്ചു മംത്തിൽ, ഒ.എം.ഷാജി, ഫസിലിപറമ്പിൽ, മനോജ് അമ്പാട്ട്, മുഹമ്മദ് ഇസ്മായിൽ, അബ്ദുൾ മജീദ്, താഹ, അൻസാരി ചെരിപുറം ,എസ്.അലി എന്നിവർ പ്രസംഗിച്ചു.