കാഞ്ഞിരപ്പള്ളി:പഞ്ചായത്തിന് പുതിയ ഓഫിസ് സമുച്ചയമൊരുങ്ങുന്നു. ടൗൺ ഹാളിന് സമീപത്തായി പണികഴിപ്പിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പ്ലാനും എസ്റ്റി മേറ്റും തയ്യാറാക്കുന്നതിന്റെ ഭാഗമായി  നടത്തിവന്ന സർവ്വേ ജോലികൾ പൂർത്തിയായി.
ഡോ.എൻ ജയരാജ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടും പഞ്ചായത്തിന്റെ തന തു ഫണ്ടും ഉപയോഗിച്ചാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ ഓഫീസ് സമുച്ചയം നിർമ്മിക്കുവാനൊരുങ്ങുന്നത്.നിലവിൽ ടൗൺ ഹാൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനോട് ചേർന്നാണ് മൂന്നു നിലയിൽ ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള കെട്ടിടം നിർമ്മിക്കു ന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരിക്കും പഞ്ചായത്തോഫീസ് പ്രവർത്തിക്കുക. മൂന്നാം നിലയിൽ ഓഡിറ്റോറിയവും ക്രമീകരിക്കും.
ചിറ്റാർ പുഴയ്ക്ക് കുറുകെ മണിമല റോഡിൽ നിന്നും ഇങ്ങോട്ടേയ്ക്ക് പാലവും നിർമ്മി ക്കും.നിലവിലെ പഞ്ചായത്തോഫീസ് കെട്ടിടം നിലനിർത്തി കൊണ്ടാണ് പുതിയ കെട്ടിട സമുച്ചയം പണികഴിപ്പിക്കാൻ ലക്ഷ്യമിടുന്നത്.ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ സർ ക്കാരിലേക്ക്പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി നൽകുന്നതിന്റെ മുന്നോടിയായി സർവ്വേ ജോലികൾ പൂർത്തിയാക്കി കഴിഞ്ഞു. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘ മാണ് വ്യാഴാഴ്ച കാഞ്ഞിരപ്പള്ളിയിലെത്തി സർവ്വേ നടപടികൾ പൂർത്തിയാക്കിയത്.
ഈ മാസം പതിനഞ്ചാം തിയതിക്കുള്ളിൽ പ്ലാനും, എസ്റ്റിമേറ്റും തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. സർക്കാരിന്റെ അനുമതി ലഭിച്ചാൽ മെയ് മാസത്തോടെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നും അവർ കണക്ക് കൂട്ടു ന്നു.നിലവിലെ പഞ്ചായത്തോഫിന് മുൻവശത്തായി ദേശീയപാതയോരത്ത് പുതിയ ഓഫി സ് സമുച്ചയം നിർമ്മിക്കുവാനാണ് പഞ്ചായത്ത് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ബൈപാസ് വരുമ്പോൾ ഇവിടെ റൗണ്ടാന അടക്കം നിർമ്മിക്കേണ്ടി വരുമെന്നതിനാൽ ഈ നീക്കം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.