കാഞ്ഞിരപ്പള്ളി: നിരലംബരരായ സുഹറയ്ക്കും മക്കള്‍ക്കും പഞ്ചായത്തിന്റെ ആശ്രയ പദ്ധതിയിലൂടെ വീടൊരുക്കി നല്‍കി. വീടിന്റെ നിര്‍മാണത്തിന് സഹായ ഹസ്തവുമായി ഏ.കെ.ജെ.എം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും എത്തിയതോടെയാണ് ഈ കുടുംബത്തിന് തണലൊരുക്കാനായത്. പഞ്ചായത്തിലെ 10ാം വാര്‍ഡിലെ വട്ടക പ്പാറ തൈപ്പറമ്പില്‍ സുഹറയക്കും മക്കള്‍ക്കുമാണ് അടച്ചൊറപ്പില്ലാതെ കഴിഞ്ഞിരുന്ന വീടിന് പകരം പുതിയ വീട് വെച്ച് നല്‍കിയത്.

ഇടിഞ്ഞ്് വീഴാറായ നിലയിലായിരുന്ന വീടിന്റെ അവസ്ഥ കണ്ട വാര്‍ഡംഗം ഷക്കീല നസീര്‍ ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പഞ്ചായത്തില്‍ നിര്‍മാണത്തിനായി 2.50 ലക്ഷം രൂപയാണ് അനുവധിച്ചത്. വീട് നിര്‍മിക്കേണ്ട സ്ഥല ത്തേക്ക് വാഹന സൗകര്യം ഇല്ലായിരുന്നതിനാല്‍ സാധനങ്ങള്‍ എത്തിക്കുവാന്‍ തന്നെ വലിയൊരു തുക മുടക്കേണ്ട സ്ഥിതിയിലായിരുന്നു. ഈ അവസരത്തിലാണ് എ.കെ. ജെ.എം സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വീട് നിര്‍മാണ ത്തിനായി സഹായിക്കുവാനെത്തിയത്. 

വീട് നിര്‍മാണം നടത്തേണ്ട സ്ഥലത്തെ മണ്‍കൂനകള്‍ നീക്കം ചെയ്യുന്നതുള്‍പ്പടെയുള്ള ജോലികള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് നടത്തിയത്. ഓണാവിധിക്കാലമാ ണ് വിദ്യാര്‍ത്ഥികള്‍ ഈ പുണ്യകര്‍മ്മത്തിനായി വിനിയോഗിച്ചത്. പിന്നീട് അവിധി ദിനങ്ങളിലെത്തി നിര്‍മാണ സാമഗ്രഹികള്‍ ചുമന്നെത്തിക്കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറായി. പഞ്ചായത്തിലെ തന്നെ മൂന്നാമത്തെ വീടാണ് വിദ്യാര്‍ഥികളുടെ സഹായ ത്തോടെ നിര്‍മിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ വീടിന്റെ താക്കോല്‍ദാനം നടത്തി. വാര്‍ഡം ഗങ്ങളായ റിജോ വാളാന്തറ, നെസീമ ഹാരീസ്, നുബിന്‍ ്അന്‍ഫല്‍, അസി. സെക്രട്ടറി തോമസ് കുന്നുംപുറം, എന്‍.എസ്.എസ് ഓഫീസര്‍ ജോജോ ജോസഫ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീജാ ഗോപിനാഥ്, നുസൈബ ഇര്‍ഷാദ്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.