കാഞ്ഞിരപ്പള്ളി  ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ മിനി മിൽ എയർ കണ്ടീഷൻഡ്  അംഗൻവാടിയോടനുബ്‌ധിച്ച് നിർമ്മിക്കുന്ന ലൈബ്രറി കം വനിതാ ഹാളിന്റെ നിർമ്മാ ണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സെബാസ്റ്റ്യൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് ഇത് നിർമ്മി ക്കുന്നത്.
പഞ്ചായത്ത് അംഗം സുബിൻ സലീം അധ്യക്ഷനായി. ടി എച്ച് ഷാഹിദ്, അബ്ദുൽ സലാം പാറയ്ക്കൽ, ടി എച്ച് ഷാമോൻ, കെ ബി ഷാനവാസ്, നുസയ്ഫാ ഇർഷാദ്, ഇർഷാദ് പറമ്പിൽ, വി പി ഷിഹാബുദ്ദീൻ വാളിക്കൽ, ഇക്ബാൽ ഇല്ലത്തുപറമ്പിൽ എന്നിവർ സംസാരിച്ചു.