കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണം തിട്ടപ്പെ ടുത്തുന്നതിനുള്ള സാമ്പത്തീക സര്‍വ്വേ ആരംഭിച്ചു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ നത്തുന്ന ഏഴാമത് സര്‍വ്വേയാണിത്. രാജ്യത്തെ സാമ്പത്തീക നില, അഭിവൃദ്ധി, സാധ്യതകള്‍, നയ പരമായ വെല്ലുവിളികള്‍ മേഖല തിരിച്ച് ശേഖരിക്കുകയാണ് ലക്ഷ്യം. പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വ്വീസ് സെന്ററിന്റ കീഴിലുള്ള പ്രവര്‍ത്തകരാണ് വീടുകളിലെത്തി സര്‍വ്വേ നടത്തുന്നത്.

സര്‍വ്വേയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയി ച്ചു. സര്‍വ്വേയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു. പഞ്ചാ യത്തംഗങ്ങളായ സുരേന്ദ്രന്‍ കാലായില്‍, നെസീമ ഹാരീസ്, റെജി ഒ.വി, ആര്‍. ബിജു, അ ശോക് ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
.