ലോക ബാങ്ക് അനുവധിച്ച 52 ലക്ഷം രൂപയുടെ ഫണ്ട് കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് നഷ്ടമാകും

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിന് ലോക ബാങ്ക് അനുവധിച്ച 52 ലക്ഷം രൂപയുടെ ഫണ്ട് നഷ്ടമാകും. നിര്‍മാണ തൊഴിലാളി യൂണിയനുകളും ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായ ത്തിലെ കരാറുകാരും തമ്മിലുള്ള തര്‍ക്കമൂലം നിര്‍മാണം പ്രവര്‍ത്തം ആരംഭിക്കുവാന്‍ വൈകുന്നതാണ് ഫണ്ട് നഷ്ടപ്പെടാന്‍ സാധ്യയൊരുങ്ങുന്നത്. പതിനാല് റോഡുകളുടെ നിര്‍മാണണത്തിനും ഒരു കലുങ്കുനിര്‍മാണ പ്രവര്‍ത്തനത്തിനുമാണ് തുക നീക്കി വെച്ചത്.

ഇതില്‍ ഏഴാം വാര്‍ഡിലെ കലുങ്ക് നിര്‍മാണം മാത്രമാണ് ആരംഭിച്ചരിക്കുന്നത്. ഡിസം ബര്‍ 14ന് മുന്‍പായി പണികള്‍ പൂര്‍ത്തിയാക്കി 20ന് മുമ്പായി ഫണ്ട് മാറിയെടുക്കണം. എന്നാല്‍ ഇത് വരെ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പഞ്ചായത്തി ലെ പൊതു വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവധിച്ചത്. എന്നാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ പ്രത്യേക തീരുമാന പ്രകാരം 14 വാര്‍ഡുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്കായി തുകയനുവധിക്കുകയായിരുന്നു.എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ എല്‍.ഡി.എഫ് അംഗങ്ങളായ പഞ്ചായത്ത് മെമ്പര്‍മാര്‍ക്കാണ് തുകയനുവധിച്ചിരിക്കുന്നത്. തൊഴിലാളി യൂണിയനുകള്‍ മീറ്റര്‍ അടിസ്ഥാനത്തിലാണ് വേതനം ആവശ്യപ്പെടുന്നത്, ഇത് കരാറുകാര്‍ക്ക് നഷ്ടം ഉണ്ടാകും. ആവശ്യപ്പെട്ടാല്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ യൂണിയന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സന്നദ്ധരാണെന്നും കരാറുകാര്‍ അറിയിച്ചു.