കാഞ്ഞിരപ്പള്ളിയിൽ പഞ്ചായത്തു വക ഷോപ്പിംഗ് കോംപ്ലക്സിൻ്റെ കോൺക്രീറ്റ് പ്ലാസ്റ്റ റിംഗ് അടർന്നു വീണ് കാറിൻ്റെ ചില്ല് തകർന്നു. ഷോപ്പിംഗ് കോംപ്ലക്സിലെ തന്നെ കട യിലെ ജീവനക്കാരൻ്റെ കാറിൻ്റെ ചില്ലാണ് തകർന്നത്.

കുരിശുകവലയിലെ പഞ്ചായത്തു വക ഷോപ്പിംഗ് കോംപ്ലക്സിൻ്റെ മൂന്നാം നിലയിലെ ഷെയ്ഡിൽ നിന്നും കോൺക്രീറ്റ് പ്ലാസ്റ്ററിംഗ് അടർന്നു വീണാണ് കാറിൻ്റെ ചില്ല് തകർ ന്നത്. ഷോപ്പിംഗ് കോംപ്ലക്സിൽ തന്നെയുള്ള കടയിലെ ജീവനക്കാരനായ പുത്തൻവീ ട്ടിൽ പി.എസ് ഷാജൻ്റെ മാരുതികാറിൻ്റെ മുൻവശത്തെ ചില്ലാണ് തകർന്നത്. രാവിലെ 11 മണിയോടെയാണ് കാലപ്പഴക്കത്താൽ കോൺക്രീറ്റ് പ്ലാസ്റ്ററിംഗ് അടർന്നു വീണത്. ബസ് കാത്തിരുപ്പു കേന്ദ്രത്തോട് ചേർന്ന് നിർത്തിയിട്ട കാറിൻ്റെ ചില്ലാണ് തകർന്നത്. ഉപയോഗിക്കാനാകാത്ത വിധം ഇത് പൊടിഞ്ഞ് നശിച്ച നിലയിലാണ്. കാൽ നടയാത്ര ക്കാരടക്കം ഇടതടവില്ലാതെ കടന്നു പോകുന്നയിടം കൂടിയാണ് ഇവിടം. കാറില്ലായിരു ന്നുവെങ്കിൽ ഒരു പക്ഷേ വഴിയാത്രക്കാരുടെ ദേഹത്തേയ്ക്ക് ഇവ പതിക്കുന്ന സ്ഥിതി യുണ്ടാകുമായിരുന്നു. ഭാഗ്യത്തിനാണ് വലിയ ദുരന്തം ഒഴിവായത്. വർഷങ്ങൾ പഴക്ക മുള്ള കെട്ടിടത്തിൽ ഇനിയും ഇത്തരത്തിൽ പലയിടത്തും പ്ലാസ്റ്ററിംഗ് അടർന്നു നിൽ ക്കുന്ന സ്ഥിതിയുണ്ട്.